ഹരിയാനയിലെ പാനിപ്പത്തിൽ 22കാരിയായ ഗായിക ഹർഷിത ദഹി വെടിയേറ്റ് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹോദരി. തന്‍റെ ഭർത്താവാണ് ഹർഷിതയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ലത പൊലീസിന് മൊഴി നൽകി.
കൊലപാതകമുൾപ്പടെ വിവിധ കേസിൽ ശിക്ഷ അനുഭവിക്കുന്ന ലതയുടെ ഭർത്താവ് ദിനേഷ് ഇപ്പോൾ തിഹാർ ജയിലിലാണ്. ദിനേഷ് സഹോദരിയെ 2004ൽ ബലാത്സംഗം ചെയ്തിരുന്നുവെന്നും തന്‍റെ മാതാവിനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ലത പൊലീസിന് മൊഴി നൽകി. മാതാവിന്‍റെ കൊലപാതകത്തിന്‍റെ ദൃക്സാക്ഷിയായിരുന്നു ഹർഷിതയെന്നും ലത പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് മൊഴി പൂർണമായും വിശ്വാസത്തിലടുത്തിട്ടില്ല. തനിക്ക് പ്രാദേശിക സംഗീത വ്യവസായ രംഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് പറയുന്ന ഹർഷിതയുടെ വിഡിയോ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, ചോദ്യം ചെയ്യുന്നതിനായി ദിനേഷിനെ വിട്ടുകിട്ടാനുള്ള നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.
പാനിപ്പത്തി ഒരു ഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുത്തശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് ഹർഷിത വെടിയേറ്റ് മരിച്ചത്.
ഡൽഹി യിലേക്ക് മടങ്ങുന്നതിനിടെ ഹർഷിതയുടെ കാറിനെ മറ്റൊരു കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവറോടും ഹർഷിതയോടും കാറിൽ നിന്നിറങ്ങാൻ ആവിശ്യപെടുകയുമായിരുന്നു . ഹർഷിത കാറിൽ നിന്നിറങ്ങുന്നതിനു മുമ്പ് തന്നെ അജ്ഞാതർ ഗായികക്കു നേരെ ഏഴു തവണ വെടിയുതിർത്തു. ആറ്റെണ്ണം ഗായികയുടെ കഴുത്തിലും നെറ്റിയിലുമായി ഏൽക്കുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു.
Leave a Reply