സൗദിഅറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി ഉയർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മതം മാറിയ യുവതി നിലവിൽ കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുവെന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കണാതായെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ആൻ്റണി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. യുവതി ഇസ്ലാമിക് തീവ്രവാദികളുടെ പിടിയലാണെന്ന സംശയവും ഭർത്താവ് പങ്കുവയ്ക്കുന്നുണ്ട്. 2013ലാണ് ആതിരയും ആൻ്റണിയും തമ്മിൽ മിശ്ര വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇരുവർക്കും അലൻ എന്നൊരു മകനും പിറന്നിരുന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016ൽ സൗദി അറേബ്യയിൽ ആതിര എക്സ് റേ ടെക്നീഷ്യനായി ജോലിക്ക് പോവുകയായിരുന്നുഎന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയിലുള്ള അബഹാ എന്ന സ്ഥലത്ത് ഹൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എക്സറെ ടെക്നിഷ്യൻ റേഡിയോഗ്രാഫർ ആയി നാല് വർഷം ആതിര ജോലി ചെയ്തു. സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി വിദേശത്ത് ജോലിക്കു പോകാൻ തീരുമാനിച്ചത് ആതിരയും ആൻ്റണിയും കൂടിത്തന്നെയാണ്. രണ്ടുവർഷം കഴിഞ്ഞ് ആതിര ലീവിനു വന്നപ്പോഴും വളരെ സന്തോഷവിയായിരുന്നു. ലീവ് കഴിഞ്ഞ് വീണ്ടും തിരിച്ചു പോയി ഒരു വർഷം കഴിഞ്ഞപ്പോൾ ആതിരയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. മുൻപ് വളരെ നേരം നാട്ടിലെ ഭർത്താവിനേയും മകനേയും വിളിച്ച് സംസാരിച്ചിരുന്ന ആതിര സംസാരം കുറച്ചതായിരുന്നു ആദ്യപടി. അന്നൊക്കെ ഡ്യൂട്ടി സമയത്തു പോലും ആൻ്റണിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് സംസാരം കുറഞ്ഞു വന്നു. പലപ്പോഴും വിളിക്കുമ്പോഴൊക്കെ തിരക്കാണെന്ന മറുപടിയാണ് ആതിരയിൽ നിന്നും ലഭിച്ചിരുന്നതെന്നും ആൻ്റണി വ്യക്തമാക്കുന്നു. ഒടുവിൽ രണ്ടു വർഷം കഴിഞ്ഞ് ആതിര വീണ്ടും നാട്ടിലെത്തി.

നാട്ടിലെത്തിയത് പുതിയൊരു ആതിരയാണെന്നാണ് ആൻ്റണി പറയുന്നത്. കുട്ടിയോടും ഭർത്താവിനോടും അകലം പാലിച്ചായിരുന്നു നാട്ടിൽ ആതിര നിന്നത്. രാത്രിയിൽ വെവ്വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നതുപോലും. ആതിരയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതുകൊണ്ടുതന്നെ ഇനി ഗൾഫിലേക്ക് ജോലിക്കു പോകേണ്ട എന്ന് ആൻ്റണി പറയുകയായിരുന്നു. എന്നാൽ അതു കേൾക്കാൻ ആതിര തയ്യാറായില്ല. ആൻ്റണി തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ആതിര പഴയ ജോലി ഉപേക്ഷിച്ചു. എന്നാൽ ഇതിനിടയിൽ രാത്രികാലങ്ങളിലൊക്കെ ആതിര മറ്റാരുമായോ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന ചോദ്യത്തിന ഫ്രണ്ടിനോടാണ് എന്ന മറുപടിയാണ് ആതിരയിൽ നിന്നും ലഭിച്ചത്.

ഇതിനിടെ കൊച്ചിയിൽ നിന്നുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി ആതിരയ്ക്ക് വീണ്ടും സൗദിയിലേക്കുള്ള വിസ ശരിയായി. എന്നാൽ പോകേണ്ട എന്ന തീരുമാനത്തിൽ തന്നെ ആൻ്റണി ഉറച്ചു നിന്നു. എന്നാൽ എല്ലാപേർക്കും ഒരുമിച്ച് സൗദിയിലേക്ക് പോകാമെന്ന് പറയുകയും അതിന് ആൻ്റണി സമ്മതിക്കുകയും ചെയ്തു. ആദ്യം താൻ പോകാമെന്നും അതിനു ശേഷം ആൻ്റണി കുട്ടിയോടൊപ്പം എത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ അതിനും സമ്മതിച്ചു. തുടർന്ന് 2021ൽ സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽ മകറുന്ന സ്ട്രീറ്റിലുള്ള അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൽ എക്സറെ ടെക്നിഷ്യനായി ആതിര ജോലിക്കു പോയി. സൗദിയിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് കേട്ടത് നല്ല വിവരങ്ങളായിരുന്നില്ല. ആതിര സൗദിയിൽ നിരന്തരം ദുരുപയോഗപ്പെട്ടുവെന്ന വാർത്തകളാണ് തുടർന്നുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മാത്രമല്ല ആതിര മതം മാറിയെന്ന വിവരങ്ങളും എത്തുകകയായിരുന്നു. പലപ്പോഴും ആൻ്റണിയെ ഫോണിൽ വിളിച്ച് `നീ ചത്തില്ലേടാ ഇതുവരെ´ എന്നു തന്നോട് ചോദിച്ചിട്ടുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവുമില്ലാത്ത ആളായി ആതിര മാറുകയായിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മകനോടു പോലും സംസാരിക്കാറില്ല. അവനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറില്ല. ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും തൻ്റെ സംസാരം കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്യുന്നത് പതിവായിരുന്നു എന്നും ആൻ്റണി പറയുന്നു. .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആതിരയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ ആൻ്റണി ശ്രമങ്ങൾ നടത്തിയിരുന്നു. അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൻ്റെ ഉടമസ്ഥൻ മലയാളിയായ മുസ്തഫയുമായി ബന്ധപ്പെട്ടപ്പോൾ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റർ ദൂരെയുള്ള യൻബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ആൻ്റണി പറയുന്നു. സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 32 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചുവെന്നുള്ള ഞെട്ടിക്കുന്ന വിവരവും ആൻ്റണി പങ്കുവച്ചിട്ടുണ്ട്. ഇയാളാണ് പുലർച്ചെ രണ്ടു മണിക്ക് മറ്റാരുടെയോ നേതൃത്വത്തിൽ ആതിരയെ മതംമാറ്റത്തിന് വധേയമാക്കിയതെന്നും ആൻ്റണി പറയുന്നു. ആതിര മതം മാറി ആയിഷ ആയെന്നും വിവാഹം കഴിച്ചെന്നും തനിക്ക് വിവരം ലഭിക്കുകയായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കുന്നുണ്ട്.

ആതിരക്ക് ദിവസവും ഭക്ഷണത്തിൽ ഡ്രഗ്സ് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി കല്ല്യണം കഴിച്ചിട്ടുള്ളതെന്നാണ് ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികൾക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. ഇക്കാര്യം ആതിര തന്നോട് സൂചി പ്പിച്ചിട്ടുണ്ടെന്നും ആൻ്റണി വ്യക്തമാക്കുന്നു. ആതിരയുടെ പെരുമാറ്റം ഒരു ഡ്രഗ്സ് അഡിക്റ്റഡിനെപ്പോലെയാണ് പലർക്കും പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. മതം മാറ്റിയുള്ള വിവാഹമാണ് നടന്നിരിക്കുന്നതെന്നും ഇസ്ലാം തീവ്രവാദി സംഘടനകൾക്ക് ആതിരയെ കെെമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ആതിരയുമായി ബന്ധപ്പെടാനാകില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് ആതിര അപ്രത്യക്ഷയാണെന്നുമാണ് ലഭിക്കുന്ന വിവരമെന്നും ആൻ്റണി പറയുന്നുണ്ട്.

ആലപ്പുഴ സ്വദേശിനി ജെസ്സി എന്ന യുവതി ആതിരയെ മതം മാറ്റുന്ന പ്രവർത്തികളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. സൗദിയിൽ ആതിരയുടെ റൂം മേറ്റായിരുന്നു ജസ്സി. ആശുപത്രിയിൽ 15 വർഷമായി അവർ ജോലി ചെയ്യുന്നു. ലാബിൽ ജോലി ചെയ്യുന്ന ജസ്സി ദിവസേന ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുന്നുവെന്ന് ആതിര തന്നെ കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും അതിന് ചികിത്സ നൽകിയിട്ടുള്ളതാണെന്നും ആൻ്റണി പറയുന്നു. ഇതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്.

ആതിര തിരിച്ച് സൗദിയിൽ പോയി ആറ് മാസത്തിന് ശേഷമാണ് ഇത്തരത്തിൽ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടുള്ളത്. ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചാൽ ആതിരയുടെ മേലധികാരിയായ ആസിഫും, സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാൻ അനുവദിക്കാതിരിക്കുകയും തൻ്റെ ഭാര്യയെ തനിക്ക് വിട്ടുതരുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആൻ്റണി പറയുന്നുണ്ട്. ഏവരും ചേർന്നുള്ള ഒത്തുകളിയാണ് ആതിരയുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നുള്ള സംശയമാണ് ആൻ്റണി പ്രകടിപ്പിക്കുന്നത്. ആൻ്റണിയുടേയും ആതിരയുടേയും ഏഴുവയസ്സുകാരൻ മകനെ താലോലിക്കാനോ അവനുമായി സംസാരിക്കാനോ സുബെെറിൻ്റെയും ആസിഫിൻ്റെയും നേതൃത്വത്തിൽ അനുവദിക്കുന്നില്ലെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൻ്റെ ഭാര്യയെ ഇസ്ലാം തീവ്രവാദികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപായി തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുവാൻ വേണ്ട നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികയിൽ ആൻ്റണി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.