ലിവര്‍പൂള്‍: തന്‍റെ ഈജിപ്ത് യാത്രയില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളെ ലഭിക്കാതെ വന്നപ്പോള്‍ യൂബര്‍ ഡ്രൈവറെ സുഹൃത്താക്കി മാറ്റി യാത്ര അടിച്ച് പൊളിച്ച മലയാളി പെണ്‍കുട്ടി ഇംഗ്ലീഷ് പത്രങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു. ലിവര്‍പൂള്‍ സ്വദേശിനിയായ നടാഷ ഫിലിപ്പ് (26) ആണ് യൂബര്‍ ഡ്രൈവറുമായി ചങ്ങാത്തം കൂടി യാത്ര അടിപൊളിയാക്കിയതിലൂടെ വാര്‍ത്തകളിലെ താരം ആയിരിക്കുന്നത്.
തന്‍റെ ജോലിയുടെ കൂടി ഭാഗമായി ഈജിപ്ത് സന്ദര്‍ശിച്ചതായിരുന്നു നടാഷ ഫിലിപ്പ്. ലിവര്‍പൂളിനടുത്ത് വിറാലില്‍ നിന്നുള്ള നടാഷ ഇപ്പോള്‍ ജോലിയുടെ ഭാഗമായി ലണ്ടനില്‍ ആണ് താമസം. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഒരാഴ്ചത്തേക്ക് കെയ്റോയിലെത്തിയ നടാഷ ഒഴിവ് സമയത്ത് കാഴ്ച കാണാനായി സുഹൃത്തുക്കളെ വിളിച്ചെങ്കിലും ആരും തയ്യാറായിരുന്നില്ല. മിക്കവരും തന്നെ പലവട്ടം കണ്ടതായിരുന്നു ഇവിടുത്തെ കാഴ്ചകള്‍ എന്നതായിരുന്നു നടാഷയ്ക്ക് കമ്പനി കിട്ടാതിരിക്കാന്‍ കാരണമായത്.

natasha6

എന്നാല്‍ പിരമിഡുകള്‍ മാടി വിളിച്ചപ്പോള്‍ നടാഷയ്ക്ക് അടങ്ങിയിരിക്കാനായില്ല. അങ്ങനെയാണ് അഹമ്മദ് എന്ന്‍ യൂബര്‍ ഡ്രൈവറെ തന്‍റെ യാത്രയ്ക്കായി നടാഷ ബുക്ക് ചെയ്തത്. ഈ യാത്രയുടെ ഭാഗമായി പിരമിഡുകള്‍ക്കിടയിലൂടെ ഒന്നര മണിക്കൂര്‍ വരുന്ന ഒട്ടക സവാരിയും നടാഷ ബുക്ക് ചെയ്തിരുന്നു. ഈ ഒന്നര മണിക്കൂര്‍ തനിക്കായി കാത്തിരിക്കുന്നതിന് പകരം തന്നോടൊപ്പം യാത്ര ചെയ്യാന്‍ നടാഷ അഹമ്മദിനെയും ക്ഷണിക്കുകയായിരുന്നു.

അഹമ്മദ് ക്ഷണം സ്വീകരിച്ചതിനെ തുടര്‍ന്ന്‍ ‘കാസനോവ’ എന്ന ഒട്ടകത്തിന്‍റെ പുറത്ത് നടാഷയും സ്റ്റാര്‍ എന്ന കുതിരയുടെ പുറത്തു അഹമ്മദും കൂടി പിരമിഡുകള്‍ക്കിടയിലൂടെ സഞ്ചാരം ആരംഭിച്ചു. സരസനായ ഗൈഡ് ആദില്‍ കൂടി ചേര്‍ന്നപ്പോള്‍ യാത്ര കൂടുതല്‍ ഉല്ലാസകരമായി മാറിയെന്ന്‍ നടാഷ പറയുന്നു. കുന്നിന്‍ മുകളിലെത്തിയപ്പോള്‍ രസകരമായ ചില ഫോട്ടോകള്‍ എടുക്കാമെന്ന് ആദില്‍ നിര്‍ദ്ദേശിച്ചു.

natasha2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്തരീക്ഷത്തില്‍ ഉയര്‍ന്ന്‍ ചാടുന്ന ഫോട്ടോകള്‍ എടുക്കാനായി നടാഷ അഹമ്മദിനെയും കൂടെ കൂട്ടി. എന്തായാലും ചട്ടത്തില്‍ ടൈമിംഗ് പുലര്‍ത്താനുള്ള അഹമ്മദിന്‍റെ ‘മിടുക്ക്’ കൊണ്ട് ഇരുപതില്‍ അധികം ക്ലിക്കുകള്‍ വേണ്ടി വന്നു നല്ല ചില ഫോട്ടോകള്‍ ലഭിക്കാന്‍. എന്തായാലും അഹമ്മദും ഒത്ത് നടാഷ നടത്തിയ ഈ യാത്രയും ഫോട്ടോഷൂട്ടും ഇംഗ്ലണ്ടിലെ പത്രങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്.

news

ലിവര്‍പൂള്‍ നിവാസികളായ ജോജോ – രശ്മി ഫിലിപ്പ് ദമ്പതികളുടെ മകള്‍ ആണ് നടാഷ. നടാഷയ്ക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്. ഇരുവരും പഠനത്തിന് ശേഷം ജോലിയില്‍ ആണ്.