ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- 28 വർഷത്തിനിടെ ആദ്യമായി ബ്രിട്ടണിൽ നാഷണൽ ലോട്ടറി സസ്പെൻഡ് ചെയ്യപ്പെടേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണ്. ലൈസൻസ് സംബന്ധിക്കുന്ന തർക്കത്തെത്തുടർന്നാണ് ഈ തീരുമാനത്തിൽ എത്തിയത്. ഈ വർഷം തുടക്കത്തിൽ തന്നെ ഗ്യാംമ്പ്ലിങ് കമ്മീഷൻ ലോട്ടറിയുടെ നിലവിലെ ഓപ്പറേറ്റർമാരായ ക്യാമെലോട്ട് ഗ്രൂപ്പിൽ നിന്നും ലൈസൻസ് ഓൾവയ്ൻ ഗ്രൂപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ നിലവിലെ ഓപ്പറേറ്റർമാരായ ക്യാമെലോട്ട് ഗ്രൂപ്പ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഈ ഹർജി നൽകിയത് മൂലം ഓൾവയ്ൻ ഗ്രൂപ്പിലേക്ക് ലൈസൻസ് കൈമാറ്റം ചെയ്യപ്പെടുന്നതിന് താമസമുണ്ടാകും. ഇത്തരത്തിലുണ്ടാകുന്ന താമസം മൂലം ഓൾവയ്ൻ ഗ്രൂപ്പിന് പ്രവർത്തനങ്ങൾ നടത്തുവാൻ സമയം ലഭിക്കുകയില്ലെന്നും, കുറഞ്ഞത് 19 മാസമെങ്കിലും പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ടാനർ വ്യക്തമാക്കി. ഇത്തരത്തിൽ താമസിക്കുന്നത് കുറേ കാലത്തേക്ക് ലോട്ടറിയുടെ പ്രവർത്തനം ഇല്ലാതാക്കുമെന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്.
ക്യാമെലോട്ട് ഗ്രൂപ്പ് കേസ് കൊടുത്തിരിക്കുന്നതിനാൽ, വിധിക്ക് താമസം ഉണ്ടാകും. ഇതോടൊപ്പം തന്നെ ക്യാമെലോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ സമ്മാനം ലഭിച്ചവർക്ക് ഉടമസ്ഥാവകാശം മാറുമ്പോൾ സമ്മാനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ചെക്ക് ബില്യണയർ കാറൽ കോമരക്കിന്റെ ഉടമസ്ഥതയിലുള്ള ഓൾവയ്ൻ കമ്പനി ഗാമ്പ്ലിങ് കമ്മീഷന്റെ തീരുമാനങ്ങൾ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും കമ്പനി വക്താവ് അറിയിച്ചു.
Leave a Reply