തമിഴകവും മലയാളവും ഒരുപോലെ സ്‌നേഹിക്കുന്ന തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയോടൊപ്പം ഇനി അഭിനയിക്കാനില്ലെന്നു മാസ്സ് ഹീറോ വിജയ്‌ സേതുപതി. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സും, വിക്രം വേദയ്ക്ക് ശേഷം താരമൂല്ല്യം ഉയര്‍ന്ന് അങ്ങേയറ്റം എത്തിനില്‍ക്കുന്ന വിജയ് സേതുപതിയും ഒന്നിച്ചാല്‍ അത് തെന്നിന്ത്യ ഇളക്കിമറിക്കും എന്നതില്‍ സംശയമില്ല. എന്നിട്ടും വിജയ് സേതുപതിയുടെ ഈ തീരുമാനത്തിന് കാരണം നയന്‍സിന്റെ പ്രണയമാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നയന്‍താരയുടെ കാമുകന്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി ആയിരുന്നു നായകന്‍. എന്നാല്‍ സംവിധായകന്റെയും നായികയുടെ പ്രണയം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതില്‍ വിജയ് സേതുപതിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതിനെ തുടര്‍ന്നാണ് നയന്‍താരക്കൊപ്പമുള്ള ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്‍മാറിയത്.നയന്‍താര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്നും ഡേറ്റില്ല എന്ന കാരണം പറഞ്ഞാണ് വിജയ് സേതുപതി പിന്‍മാറിയത്.