നെടുമങ്ങാട് പത്താംക്ളാസ് വിദ്യാർഥിനി മീരയുടെ കൊലപാതകത്തിൽ നടുങ്ങി നാട്. കൊലപാതകം ഒളിപ്പിക്കാൻ മീരയുടെ അമ്മ പറഞ്ഞ നു​ണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.

പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കിൽ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേർന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയിൽ അനീഷിന്റെ വീട്ടിന് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ തള്ളുകയായിരുന്നുവെന്നും മഞ്ജുഷ പൊലീസിനോടു പറഞ്ഞു. വെള്ളത്തിൽ പൊങ്ങിവരാതിരിക്കാൻ മൃതദേഹത്തിൽ സിമന്റ് കട്ടകൾ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണർ വീണ്ടും വലയിട്ടു മൂടി.

നാട്ടുകാർ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റിൽ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്. അമ്മയ്ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയൽവക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരുപ്പൂർ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയിൽ മികച്ച മാർക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛൻ മരിച്ചതോടെ കൂടുതൽ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്. 10-ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണൂ പൊലീസ് കരുതുന്നത്

കാണാതായ മകൾ തമിഴ്‌നാട്ടിലേയ്ക്ക് പോയെന്നും താനും അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണിൽ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്. എന്നാൽ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് 17നു വൽസല പൊലീസിൽ പരാതി നൽകിയത്.