നെടുമ്പാശേരി അത്താണിയിലെ ബാര്‍ ഹോട്ടലിന് മുന്നിെല കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍  സോഷ്യൽ മിഡിയയിൽ . മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികൾ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ.കാർത്തിക് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു. നിരവധി കാപ്പാ കേസുകളിൽ പ്രതിയായ ബിനുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. മരിച്ച ബിനോയിയും നിരവധി കേസുകളിൽ പ്രതിയാണ്.