എറണാകുളംകലൂരിൽ നടുറോഡിൽ ഇന്നലെയാണ് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിക്കൊണ്ട് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആയിരുന്നു ഇത് . ആക്രമിക്കപ്പെട്ട യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ ഡിക്രൂസ്. ഇന്നലെയും ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫർ ആക്രമിച്ചു എന്ന് പൊലീസ് പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്‍റെ ഉറ്റ സുഹൃത്ത് ആണ്. സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ പറഞ്ഞു.
കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ക്രിസ്റ്റഫർ. ഒപ്പമുണ്ടായ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്ത് മരിച്ചു എന്ന് കരുതിയാകാം ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് കരുതുന്നു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.
ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കഴുത്തിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Leave a Reply