ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നവർക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന വാദത്തെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി പൂർണമായി തള്ളിക്കളഞ്ഞു. ബ്രിട്ടനിൽ ഓസ്‌ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ തുടരുമെന്ന് എംഎച്ച്ആർഎ അറിയിച്ചു. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രക്തം കട്ടപിടിക്കും എന്ന ആശങ്ക കാരണം ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തി വെച്ചിരുന്നു. ഏറ്റവും ഒടുവിലായി നെതർലാൻഡ് ആണ് ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെച്ച രാജ്യം.
പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയ 17 ദശലക്ഷത്തിലധികം ആളുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട സാധ്യതയെകുറിച്ച് യാതൊരു തെളിവുകളും ഇല്ലെന്ന് അസ്ട്രസെനക്കയും അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നതിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 24 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചു കഴിഞ്ഞു.
Leave a Reply