മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നതായിട്ടുള്ള റിപോർട്ടുകൾ പുറത്തു വന്നു. ഇതിനെ പ്രതിരോധിക്കാൻ എത്രയും പെട്ടെന്ന് തങ്ങളുടെ ഫോൺ സെറ്റിംഗ് സിൽ മാറ്റം വരുത്തണമെന്നുള്ള മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ലണ്ടനിലാണ് തട്ടിപ്പ് അരങ്ങേറിയത്. ജിമ്മുകളിലും മറ്റും പോകുന്ന ആൾക്കാർ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഫോണുകൾ മോഷ്ടിക്കുന്നത്. പാസ് വേർഡുകളും വിരലടയാളങ്ങളും ഇല്ലാതെ തന്നെ ഫോൺ ആക്സസ് ചെയ്യാനുള്ള വഴിയും മോഷ്ടാവ് കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്‌ മോഷ്ടാവ് ഒരു സ്ത്രീ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ഫോണും ബാങ്കിംഗ് കാർഡുകളും മോഷ്ടാവിന്റെ കയ്യിൽ കിട്ടിയാൽ ഉടൻ തന്നെ അതുമായി ബന്ധപ്പെട്ട ബാങ്കിംഗ് ആപ്പുകൾ അവർ സ്വന്തം മൊബൈലിൽ ഡൗൺലോഡ് ചെയ്യുകയും ആവശ്യമുള്ള കാർഡ് വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നു. ആദ്യമായി കാർഡ് പുതിയ ഒരു ഉപകരണത്തിൽ ഉപയോഗിക്കുന്നതിനാൽ ബാങ്ക് ഒറ്റ തവണ ഉപയോഗിക്കുന്ന സുരക്ഷാപാസ്കോഡ് ആവശ്യപ്പെടും. ഇത് മോഷ്ടിച്ച ഫോണിൽ ടെക്സ്റ്റ് മെസ്സേജ് ആയി ലഭിക്കും. മിക്ക സ്മാർട്ട് ഫോണുകളിലും പുതിയ മെസ്സേജുകളുടെ പ്രിവ്യൂ കാണിക്കുന്നതിനുള്ള സൗകര്യം ഉള്ളതിനാൽ ലോക്ക് സ്ക്രീനിൽ തന്നെ ഈ കോഡ് കാണാൻ കഴിയും. ഇങ്ങനെ പുതിയൊരു അക്കൗണ്ടിലേക്ക് ആക്സസ് ചെയ്യാൻ മോഷ്ടാവിന് കഴിയും. പിന്നീട് പണം കൈമാറാനോ എന്തെങ്കിലും വാങ്ങിക്കാനോ ഈ അക്കൗണ്ട് ഉപയോഗിക്കാം. സെൽഫ്രിഡ് ജസ്, ആപ്പിൾ, ബലെൻസിയാഗ, ഹാരോഡ് സ് തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ധാരാളമായി ഈ സ്ത്രീ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്മാർട്ട്ഫോണുകൾ മോഷ്ടിക്കപെട്ടാൽ ഈ രീതിയിൽ പണം തട്ടിയെടുക്കുന്നത് ഒഴിവാക്കാനായി തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ ലോക്ക് സ്ക്രീൻ പ്രിവ്യുകൾ ഓഫ് ആക്കി ഇടാം എന്നതാണ് ഒരു മാർഗം. സാധ്യമാകുമെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണുകളും ബാങ്കിംഗ് കാർഡുകളും വെവ്വേറെ സൂക്ഷിക്കുക.

ഐഫോണുകളിൽ നോട്ടിഫിക്കേഷൻ പ്രിവ്യൂ ഓഫ് ആക്കുന്നതിന് ഇങ്ങനെ ചെയ്യുക:

  • സെറ്റിംഗ്സിലേക്ക് പോവുക.
  • മെസ്സേജ് എടുക്കുക.
  • നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. ഇവിടെ മൂന്ന് ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും – ഓൾവേയ്സ്, വെൻ അൺ ലോക്ക്ഡ്, നെവർ. ഇതിലെ വെൻ അൺലോക്ക്, നെവർ എന്നീ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

   ആൻഡ്രോയിഡ് ഫോൺഉപയോക്താക്കൾ ഇപ്രകാരം ചെയ്യുക:

  • സെറ്റിംഗ് സിലേക്ക് പോവുക.
  • ലോക്ക് സ്ക്രീൻ എടുക്കുക.
  • നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക.
  • ഡോണ്ട് ഷോ നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ മെസ്സേജുകൾ ഫോൺ ലോക്ക് ആയിരിക്കുന്ന അവസ്ഥയിൽ മറ്റൊരാൾക്ക് കാണുവാൻ സാധിക്കില്ല.