ആഷ് ഫോർഡ് : – കെൻ്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 19-ാം മത് വാർഷിക പൊതുയോഗം ആഷ്ഫോർഡ് സെൻറ് സൈമൺസ് ഹാളിൽ വച്ച് പ്രസിഡൻറ് ആൽബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോൾ സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ സോണി ജേക്കബ് വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു . തുടർന്ന് 2024 – 25 വർഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡൻറ്), ഹണി ജോൺ (വൈസ് പ്രസിഡന്റ്), സോജ മധുസൂധനൻ (സെക്രട്ടറി), സോജിത്ത് വെള്ളപ്പനാട്ട് (ജോയിന്റ് സെക്രട്ടറി), ട്വിങ്കിൾ തൊണ്ടിക്കൽ (ട്രഷറർ) ഇവർക്കൊപ്പം ജോൺസൺ മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കൻ, ജോമോൾ സാബു, സിനി ബിനോയ്, രാജീവ് തോമസ്, ആൽബിൻ എബ്രഹാം, ഡോ. സുധീഷ് കെ, സന്തോഷ് കപ്പാനി , കാർത്തിക് കെ എന്നിവരെ കമ്മിറ്റി മെമ്പേഴ്സായും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പുതിയ ഉണർവ്വോടെ, കരുത്തോടെ, 20-ാം വയസ്സിലേക്ക് കാൽ വയ്ക്കുന്ന ഈ വേളയിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും, നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡൻറ് ജിബി ജോണി അഭ്യർത്ഥിച്ചു.
മുൻകാലങ്ങളിലെ പോലെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജാ മധുസൂദനൻ എല്ലാ അംഗങ്ങളെയും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി. ട്വിങ്കിൾ തൊണ്ടിക്കൽ സദസ്സിനെ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു.
തുടർന്ന് പ്രസിഡൻറ് ജിബി ജോണിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ കമ്മിറ്റി മീറ്റിങ്ങിൽ ജൂലൈ 20 ക്രിക്കറ്റ് ആൻ്റ് ബാർബിക്യു , ആഗസ്റ്റ് 10 സ്പോർട്സ് ഡേ, സെപ്റ്റംബർ 28 ഓണാഘോഷം എന്നിവ നടത്തുവാൻ തീരുമാനിച്ചു.
Leave a Reply