കഴിഞ്ഞ മെയ് 7ാം തീയതി ബർമിങ്ഹാമിലെ സെന്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തിയ “ഉത്സവരാവ് 2022 ” എന്ന വർണ്ണശബളമായ പരിപാടി ആകർഷകവും ശ്രദ്ധേയവുമായി മാറി . രാജ്ഞിയുടെ ഭരണത്തുടർച്ചയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ, കൊച്ചു കുട്ടികളും മുതിർന്നവരും ആയിട്ടുള്ള 75 പേരെ ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിപാടിക്ക് ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സാക്ഷ്യംവഹിച്ചു. ഈ അഭിമാന മുഹൂർത്തത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഓരോ ബിസിഎംസി അംഗങ്ങളും .

യാർഡിലി, സ്റ്റെച്ച് ഫോർഡ് കൗൺസിലർ ബാബർ ബാസ് മുഖ്യ അതിഥി ആയി എത്തിയതും ” ഉത്സവ 2022 ” ന്റെ മാറ്റ് കൂട്ടി.

കോവിഡ് മാനദണ്ഡങ്ങളെ പരിഗണിച്ച് ഗവൺമെൻറ് ഏർപ്പെടുത്തിയ വിലക്ക് കാരണം ബിസിഎംസിയുടെ ക്രിസ്മസ് ന്യൂ ഇയർ പരിപാടി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് “ഉത്സവരാവ് 2022 ” എന്ന പരിപാടി നടത്തേണ്ടി വന്നതെന്ന് പ്രസിഡൻറ് ശ്രീ ജെസ്സിൻ ജോൺ അറിയിച്ചു. അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള ഭരണസമിതി ആയിരുന്നു ” ഉത്സവരാവ് 2022 ” ന് മിഴിവേകാൻ അക്ഷീണം
പരിശ്രമിച്ചത്.

ഇതോടനുബന്ധിച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ ബി സി എം സി യുടെ പുതിയ നേതൃത്വ നിരയെ തെരഞ്ഞെടുത്തു. ശ്രീ ബെന്നി കുര്യൻ ഓണശേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ആയിരിക്കും ഇനി ബി സി എം സി യെ മുന്നോട്ടു നയിക്കുന്നത്.

ഭാരവാഹികൾ

ശ്രീ ബെന്നി കുര്യൻ ഓണശ്ശേരി (പ്രസിഡന്റ്)
ശ്രീമതി സിജി സോജൻ (വൈസ് പ്രസിഡൻറ് )
ശ്രീ രാജീവ് ജോൺ (സെക്രട്ടറി)
ശ്രീ സോണി മാത്യു (ജോയിന്റ് സെക്രട്ടറി )
ശ്രീ ജിൽസ് ജോസഫ് (ട്രഷറർ)
ശ്രീമതി ജിൻസി അഭിലാഷ് ( പ്രോഗ്രാം കോർഡിനേറ്റർ )
ശ്രീ ജിനു സണ്ണി (സ്പോർട്സ് കോർഡിനേറ്റർ)
ശ്രീമതി ബിന്ദു സാജൻ (ലേഡീസ് റെപ്പ് )
ശ്രീമതി മേരി ജോമി ( ലേഡീസ് റെപ്പ് )
ജീവൻ ലാൽ , അഞ്ജലി രാമൻ , സൈറ മരിയ ജിജോ (യുവജനഭാരവാഹികൾ )

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് മഹാമാരിയുടെ കാലത്ത് ഒത്തൊരുമയിലും മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ കാഴ്ച വച്ച് കൊണ്ടും ബി സി എം സി , മറ്റു യു കെ മലയാളി സംഘടനകൾക്ക് മാതൃകയായി മാറി. ഭരണസാരഥ്യം ഏറ്റെടുത്ത നാൾമുതൽ ബി സി എം സി കുടുംബങ്ങൾ നൽകിയ എല്ലാ സഹകരണങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും പ്രസിഡൻറ് ജെസ്സിൻ ജോൺ , വൈസ് പ്രസിഡൻറ് ജെമി ബിജു, സെക്രട്ടറി സജീഷ് ദാമോദരൻ, ജോയിന്റ് സെക്രട്ടറി മനോജ് ആഞ്ചലോ , ട്രഷറർ ബിജു ജോൺ ചക്കാലക്കൽ . പ്രോഗ്രാം കോഡിനേറ്റർ ബീന ബെന്നി  ,സ്പോർട്സ് കോർഡിനേറ്റർ ജിതേഷ് നായർ , (ലേഡീസ് റെപ്പ് ) ഷൈനി നോബിൾ , (ലേഡീസ് റെപ്പ് ) ഷീനാ ഫ്രാൻസിസ്, (യൂത്ത് റെപ്പ് ബോയ്സ്) അലൻ ജോയ് , (യൂത്ത് റെപ്പ് ഗേൾസ്) ടാനിയ ബിജു എന്നിവർ അകമൊഴിഞ്ഞ നന്ദി അറിയിച്ചു. ബിസിഎംസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് , ആത്മാർത്ഥമായ എല്ലാ പിന്തുണയും സഹകരണവും സജീവമായി പുതിയ ഭരണസമിതിയ്ക്ക് നൽകുമെന്നും ഇവർ ഉറപ്പ് നൽകി.

വരും നാളുകളിലും ബി സി എം സി യെ യു കെയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി നിലനിർത്തുമെന്നും അതിനുപരിയായി നമ്മുടെ സംസ്കാരവും പൈതൃകവും വരും തലമുറകളിലേക്ക് കൈമാറുന്നതിനും പകർന്നു കൊടുക്കുന്നതിനും ശ്രമിക്കുമെന്നും പുതിയ ഭരണസമിതി അംഗങ്ങൾക്ക് ഉറപ്പുനൽകി .

ബിസി എം സി യുടെ കലാകാരന്മാരും കലാകാരികളും അണി നിരന്ന നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ എന്ന പരിപാടികൾക്ക് ഉപരിയായി ദിലീപ് കലാഭവൻ അശോക് ഗോവിന്ദൻ എന്നിവർ നടത്തിയ മിമിക്രിയും , മാഞ്ചസ്റ്റർ മെലഡീസ് നയിച്ച ഗാനമേളയും, ലിവർപൂൾ അക്ഷയ ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും ഈ പരിപാടിയെ വർണ്ണശബളമായ ആഘോഷമാക്കി മാറ്റി. ദേശീയ ഗാനത്തോടെ “ഉത്സവരാവ് 2022 ” പര്യവസാനിച്ചു.