ബെന്നി അഗസ്റ്റിൻ

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷന് (സി.എം.എ) പുതിയ ഭരണസമിതി. പുതിയ നേതൃത്വത്തിന്റെ പ്രസിഡന്റ് – ജോസി മുടക്കോടിൽ, ജനറൽ സെക്രട്ടറി – ബിനോ ആന്റണി, ട്രഷറർ – ടോണി ജോർജ്, ആർട്സ് സെക്രട്ടറി – ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി – സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ് – സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി – ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ – ജോസ് കൊച്ചപ്പള്ളി, എക്സിക്യൂട്ടി മെംബേർസ് – വിനോ ജോർജ്, മാത്യു ഗീവർഗീസ്, ധനിഷ സൂസൻ, ജിനോ ജോർജ്, സുമേശൻ പിള്ള, നിബി ബിബിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ മെംബേർസ് ആയി ഡോ. മനോജ് തോമസും ശ്രീ. സിജി സലിംകുട്ടിയും തുടരുന്നു. സംഘടനയുടെ പഴയതും പുതിയതുമായ തലമുറയെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ പുതിയ കമ്മിറ്റി.

കാർഡിഫ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം വളരെ പുതിയതും വ്യത്യസ്തവുമായി രീതിയിൽ സാമൂഹിക- സാംസ്‌കാരിക പരിപാടികൾ വരും വർഷത്തിൽ സംഘടിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രസിഡന്റ് ജോസി മുടക്കോടിൽ കൂട്ടിച്ചേർത്തു. പുതിയ കമ്മറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ അസോസിയേഷൻ അംഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതുപോലെ പുതിയതും നൂതനവുമായ കലാ – കായിക ആശയങ്ങൾ കൊണ്ട് അസോസിയേഷനെ കൂടുതൽ ഉയർച്ചയിൽ എത്തിക്കുവാൻ അംഗങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാർഡിഫ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് പരിപാടികൾ ഏപ്രിൽ 26ന് കാർഡിഫിൽ മെർക്കുറി ഹോട്ടലിൽ വച്ച് ആഘോഷിച്ചു. അന്നേ ദിവസം തന്നെ വാർഷിക പൊതുയോഗം കൂടുകയും 2024 – 2025 ലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വർഷത്തെ സ്പോർട്സ് ഡേ ജൂൺ 22 നും ഓണം സെപ്റ്റംബർ 7നും നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നിസ്വാർഥ സേവനം കാഴ്ച വച്ച പഴയ കമ്മിറ്റിയെ പൊതുയോഗം പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു.