ഏപ്രിൽ 22-ാം തീയതി ശനിയാഴ്ച പൂളിൽ വച്ച് നടന്ന ഡോർസെറ്റ് കേരള കമ്മിറ്റി (DKC ) യുടെ വർണ്ണാഭമായ ഈസ്റ്റർ,വിഷു, ഈദ് ആഘോഷങ്ങളെ തുടർന്ന് ഷാജി തോമസിന്റെ നേതൃത്വത്തിൽ നിന്ന് ജിജോ പൊന്നാട്ടിന്റെ നേതൃത്വത്തിലേക്കുള്ള പുതിയ കമ്മിറ്റി സാരഥ്യം ഏറ്റെടുത്തു.

മുന്നോട്ടുള്ള ഒരു വർഷം ഡികെസിയെ നയിക്കാൻ ജിജോ പൊന്നാട്ട് പ്രസിഡണ്ടും, ജിൻസ് വർഗീസ് സെക്രട്ടറിയും, റോൾഡിൻ ജോർജ് ട്രഷററും ആയ കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ടായി ജോസ്മി ജോസഫിനെയും, ജോയിൻ സെക്രട്ടറിയായി ശാലിനി രാജീവിനെയും തെരഞ്ഞെടുത്തു. ഷാലു ചാക്കോ, മനോജ് പിള്ള, സോണി കുര്യൻ,വർഗീസ് സൈമൺ, എന്നിവരെ കമ്മിറ്റി അംഗങ്ങളായും ഷാജി തോമസ്, അഭിലാഷ് പി എ എന്നിവർ എക്സ് ഒഫീഷ്യസുമാരായി കമ്മിറ്റിയിലേക്ക് എത്തിച്ചേർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോർസെറ്റിലെ മലയാളി സമൂഹത്തിന് എന്നും താങ്ങും തണലുമായി നിലകൊണ്ടിട്ടുള്ള യുകെയിൽ മലയാളി സംഘടനകൾക്ക് തന്നെ മാതൃകയായി വർത്തിക്കുന്ന ഡികെസി തുടർന്നും സമൂഹനന്മയ്ക്കും അംഗങ്ങളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾക്കും ആയി ഊന്നൽ കൊടുത്തുകൊണ്ട് മുന്നോട്ടുപോകുമെന്ന് പുതിയ പ്രസിഡണ്ട ജിജോ പൊന്നാട്ട് അറിയിച്ചു .