സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഒരു സാധാരണ ഇടവകയായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ OLPH സീറോ മലബാർ പള്ളിയെ ദൈവസ്നേഹത്തിന്‍റെ നറുമണം പ്രസരിക്കുന അസാധാരണമായ സേവനത്തിൻ്റെ പ്രതീകമാക്കി മാറ്റിയ രണ്ട് അൽമായ കൂട്ടായ്മകൾ.

ഇടവകയുടെ ഇടയനായ റെവ. ഫാ. ജോർജ് എട്ടുപറയിൽ അച്ഛൻറെ ദർശനവും നേതൃത്വവും മാർഗദർശനമാക്കി, 2017 ൽ തുടക്കം കുറിച്ച വിമൻസ് ഫോറവും 2019-ൽ തുടക്കം കുറിച്ച മെൻസ് ഫോറം, കഴിഞ്ഞ കുറെ വർഷങ്ങളായി സമർപ്പണത്തോടും കൃപയോടും, കൂടി സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ഇടവകയുടെ കരുത്തായി, ഇടവകയുടെ ആത്മീയ-സാമൂഹിക വളർച്ചയുടെ അടിത്തറയായി സേവനത്തിന്റെ ഉജ്ജ്വല മാതൃകയായി എട്ടുപറയിൽ അച്ഛൻറെ കൈപിടിച്ച് വിശ്വാസം വാക്കിൽ മാത്രം അല്ല, പ്രവർത്തിയിലും സഹോദര്യത്തിലും ജീവിക്കുന്ന ഒന്നാണ് എന്ന് തെളിയിച്ച നിസ്വാർത്ഥമായ പ്രവർത്തന പാരമ്പര്യവുമായി പുതു നേതൃത്വത്തിന്റെ കൈകളിലേക്ക്.

സ്റ്റോക്ക്-ഓൺ-ട്രെന്റിലെ മെൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ് – സിറിൽ മാഞ്ഞൂരാൻ
⁠വൈസ് പ്രസിഡൻ്റ് – സുധീഷ് തോമസ്
⁠സെക്രട്ടറി – ഷിൻ്റോ വർഗീസ്
⁠ജോയിൻ്റ് സെക്രട്ടറി – സജി ജോർജ് മുളക്കൽ
ട്രഷറർ – അനീഷ് സെബാസ്റ്റ്യൻ
റീജിയണൽ കൗൺസിൽ അംഗങ്ങൾ – ജിജോമോൻ ജോർജ്, ബെന്നി പാലാട്ടി

വിമൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
⁠പ്രസിഡൻ്റ് – അനു എബ്രഹാം
⁠വൈസ് പ്രസിഡൻ്റ് – ഷീബ തോമസ്
സെക്രട്ടറി – അന്നു കെ. പൗലോസ്
⁠സെക്രട്ടറി – സ്നേഹ റോയ്സൺ
ട്രഷറർ – ഷെറിൻ ജോയ്
റീജിയണൽ കൗൺസിൽ അംഗങ്ങൾ – ജീന ജോസ്,സീനു തോമസ്.

ആത്മീയ വിപ്ലവത്തിന്റെ ഗാഥയായി മാറിയ 2023-2025 കാലഘട്ടത്തിലെ മെൻസ് ഫോറം, വിമൻസ് ഫോറം കൂട്ടായ്മയുടെ സംയുക്ത സേവനങ്ങളുടെ ഹൃദയം തുറക്കുന്ന അത്ജ്വല സേവനയാത്രയുടെ ഒരു സംഗ്രഹം.
മെൻസ് ഫോറം കൂട്ടായ്മ ഐക്യത്തിന്റെ ഒരു കടൽ സാഹോദര്യത്തിന്റെ ജ്വാല കൂട്ടായ്മയുടെ ശക്തി:

കേരളോത്സവം,ഇടവക പള്ളിയിലെ ബാഡ്മിൻറൻ ടൂർണമെൻറ് മുതൽ വടംവലി മത്സരങ്ങൾ വരെ, ഇടവക പള്ളിയിലെ നസ്രാണി കളിക്കളം സ്പോർട്സ് ഡേ മുതൽ പുൽക്കൂട് കോമ്പറ്റീഷൻ വരെ , ഫാദേഴ്സ് ഡേ ദിനാഘോഷവും, മൃതസംസ്കാരശുശ്രൂഷാ ക്രമീകരണം,Leadership Training, സ്വാതന്ത്ര്യദിനാഘോഷവും, ന്യൂ ഇയർ ആഘോഷവും, വെടിക്കെട്ടും, ഇടവക തിരുന്നാളിന് പാച്ചോറ് മുതൽ, ദുഃഖ വെള്ളിയാഴ്ചത്തെ കഞ്ഞിയും പയറും വരെ എന്താവശ്യത്തിനും തയ്യാറായി മെൻസ് ഫോറം കൂട്ടായ്മ. മെൻസ് ഡേ ഔട്ട് വൺ ഡേ ട്രിപ്പ് മുതൽ, അഞ്ചു ദിവസത്തെ ഇൻറർനാഷണൽ ട്രിപ്പ് വരെ.

വിമൻസ് ഫോറം കൂട്ടായ്മ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡയോസീസൻ നേതൃത്വത്തിൽ നടത്തിയ ലിറ്റർജിക്കൽ, തിയോളജിക്കൽ വിഷയങ്ങളിലുള്ള ക്വിസ് പരിപാടികൾ, ബൈബിൾ പഠന സെഷനുകൾ എപ്പാർക്കിയൽ അസംബ്ലികൾ, നേതൃത്വ പരിശീലന വാർഷിക സംഗമമായ ഥൈബൂസ, ക്രൈസ്തവ കുടുംബമൂല്യങ്ങൾ ഉറപ്പിച്ചു നിർത്തുന്ന ജപമാല കൂട്ടായ്മകൾ, മരിയൻ ഭക്തി പ്രചരണം, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗരാണ തിരുനാൾ, വിവിധ ചാരിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയദുരിതാശ്വാസ നിധി ശേഖരണം, നിർധനർക്ക് സാമ്പത്തിക സഹായം,എപ്പാർക്കി നടത്തുന്ന ബൈബിൾ കൺവെൻഷനുകളിലും വിമൻസ് ഫോറത്തി സംഘടിതമായ പങ്കാളിത്തം.

അമ്മമാരുടെ ത്യാഗങ്ങളും കരുതലും സ്മരിപ്പിക്കുന്ന സ്നേഹത്തിന്റെ രുചി വിളമ്പിയ മാതൃദിനാഘോഷങ്ങൾ, നന്മയും സ്‌നേഹവും ചേരുവയാക്കി കേക്ക് ബേക്കിംഗിനെ കേക്കുകളുടെ സ്വാദിനൊപ്പം സ്നേഹത്തിൻ്റെയും അമൂല്യമായ രുചിയും വിളമ്പിയ ക്രിസ്മസ് കേക്ക് ബേക്കിംഗ് മത്സരം.

മാതൃദിനത്തിനുവേണ്ടി മെൻസ് ഫോറം പാട്ടുപാടുമ്പോൾ ഫാദേഴ്സ് ഡേയ്ക്ക് വേണ്ടി ഡാൻസ് കളിക്കുന്ന വുമൺസ് ഫോറം. സ്റ്റാഫോർഡ്ഷയർ കൗൺസിൽ ലഭിച്ച വിന്റർ ഗ്രാന്റ് ഫണ്ട്ഉപയോഗിച്ച് സമീപപ്രദേശത്തെ ആവശ്യക്കാർക്ക് നൽകിയ സഹായം, ഇടവകയുടെ സേവനചൈതന്യത്തിൻ്റെ ജീവന്റെ ഉദാഹരണമായി.

“If you want to go fast, go alone. If you want to go far, go together.”
ഒറ്റയ്ക്ക് നടക്കാൻ വേഗതയുണ്ടാകാം, പക്ഷേ കൂട്ടത്തോടെ ആകുമ്പോൾ കൂടുതൽ ദൂരം നടക്കാനാകും
കൂട്ടായ്മയിലൂടെ കഴിഞ്ഞ രണ്ടു വർഷക്കാലം മെൻസ് ഫോറവും വിമൻസ് ഫോറവും ചേർന്ന് ചേർത്ത ഓരോ പ്രവർത്തിയും ഇടവക സമൂഹത്തിന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ രുചിയുള്ള കൂട്ടായ്മയുടെ ദൈവിക പ്രവർത്തനമായി.

ഇടവകയുടെ ഇടയനായ Rev. ഫാ. ജോർജ് എട്ടുപറയിൽ സമർപ്പണത്തോടും, കൃപയോടും, ദൗത്യബോധത്തോടും കൂടി കഴിഞ്ഞ രണ്ടു വർഷക്കാലം സേവനം അനുഷ്ഠിച്ച മുൻകാല മെൻസ് ഫോറം ഭാരവാഹികളായ
President: Jijomon Mulackal
Vice President: Jijo Joseph
Secretary: Benny Palatty
Joint Secretary: Cyril Ayakkara
Treasurer: Jijo Joseph
Regional Councillors: Biju Joseph & Sutheesh Thomas

Women’s Forum മുൻ ഭാരവാഹികൾ
President: Shibi Johnson
Vice President: Linsu Jo Kuzhiveli
Secretary: Siji Sony
Joint Secretary: Sini Abhinesh
Treasurer: Lucy Sibi
Regional Councillors: Dr. Ann Reeju & Jeena Jose


എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ ഇടവക അൽമായ കൂട്ടായ്മകൾ, സാഹോദര്യത്തിന്റെയും , സ്നേഹത്തിന്റെയും പുതിയ അതിരുകൾ തുറന്ന് ഇടവകയുടെ എല്ലാ പ്രവർത്തനങ്ങളും കട്ടക്ക് ഒറ്റക്കൂട്ടായി ഒരു ഇടവ സമൂഹമായി കൈക്കാർമാർക്ക് കൈത്താങ്ങായി മുന്നോട്ടു പോകുവാൻ സാധിക്കട്ടെ എന്ന ആശംസിച്ചു.

കൈക്കാരന്മാരാ യ ഫെനിഷ് വിൽസൺ,അനൂപ് ജേക്കബ് , സോണി ജോണ്‍ , സജി ജോസഫ് എന്നിവർ പുതു നേതൃത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും അറിയിച്ചു.