ലണ്ടൻ : സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മിഷൻ കൂട്ടായ്മയ്ക്ക് ഇപ്സ് വിച്ചിൽ ആരംഭം കുറിച്ചു. കോൾചെസ്റ്റർ, ഇപ്സ് വിച്ച് , നോർവിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്ക കുടുംബങ്ങളാണ് പുതിയ മിഷൻ കേന്ദ്രത്തിൽ ഉൾക്കൊള്ളുന്നത്. മലങ്കര കത്തോലിക്കാസഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നാമധേയത്തിലാണ് പുതിയ മിഷൻ കൂട്ടായ്മ അറിയപ്പെടുക.
സീറോ മലങ്കര കത്തോലിക്കാ സഭയുടെ പതിനേഴാമത്തെ മിഷൻ കേന്ദ്രമാണ് ഇപ്സ് വിച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ മാർ ഇവാനിയോസ് മലങ്കര കത്തോലിക്ക മിഷൻ കാരണമാകും. മിഷൻ കേന്ദ്രത്തിലെ പ്രധാന വിശുദ്ധ ബലിതർപ്പണത്തിന് സഭയുടെ യുകെ കോർഡിനേറ്റർ ഫാദർ തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഈസ്റ്റ് ആൻഗ്ലിയ രൂപതയിലെ കാനൻ മാത്യു ജോർജ് വചന വചനസന്ദേശം നൽകി. ഇവിടെയുള്ള സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജോജോ തോമസ്, ഡോക്ടർ സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്,
ജോർജ് തോമസ് :07727011234
തോമസ് കോൾ ചെസ്റ്റർ: 0717443486
Leave a Reply