ഫാ. മാത്യു നെരിയാട്ടിൽ
ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുകെയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ചു കൊണ്ടിരിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ നാഷണൽ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. യുകെയിലെ മലങ്കര സഭയുടെ കോഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ അച്ചനാണ് കൗൺസിൽ പ്രസിഡന്റ്. റെജി മാണികുളം നാഷണൽ വൈസ്പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷാജി കൂത്ത്നേത്ത് (സെക്രട്ടറി), സോണി കൊച്ചുവിളയിൽ (ട്രഷറർ), വിഭ ജോൺസൻ (ജോയിന്റ് സെക്രട്ടറി), ക്രൈസ്റ്റൻ ഫ്രാൻസിസ് (ലീഗൽ അഡ്വൈസർ) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ജനുവരി 30ന് കവന്ററിയിൽ വച്ച് നടന്ന, യുകെയിലെ മലങ്കര മിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കോർഡിനേറ്റർ ഫാ.കുര്യാക്കോസ് തടത്തിൽ അദ്ധ്യക്ഷ്യം വഹിച്ച മീറ്റിംഗിൽ വിവിധ മിഷൻ ചാപ്ലൈൻസ് ആയി സേവനമനുഷ്ടിക്കുന്ന ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ് പുത്തൻവീട്, ഫാ. മാത്യു നെരിയാട്ടിൽ, ഫാ. ഡാനിയേൽ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു. യുകെ മലങ്കര നാഷണൽ കൗൺസിൽ രക്ഷാധികാരി ആയ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്തുത തെരഞ്ഞെടുപ്പിനെ ഓദ്യോഗികമായി അംഗീകരിച്ച് കല്പന നൽകിയതോടെയാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.
Leave a Reply