ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19 നെതിരെയുള്ള ഫൈസർ ആൻറി വൈറൽ ഗുളിക ഗുരുതര രോഗമുള്ള മുതിർന്നവരിലെ മരണസാധ്യത 89 ശതമാനം കുറയ്ക്കുന്നതായി പരീക്ഷണത്തിൽ കണ്ടെത്തി. ഫൈസറിൻെറ പഠനത്തിൽ 1,219 രോഗികളിൽ പൊണ്ണത്തടി അല്ലെങ്കിൽ വാർദ്ധക്യം പോലുള്ള അവസ്ഥ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നുണ്ടെങ്കിലും ആൻറി വൈറസ് ഗുളിക സ്വീകരിച്ചവരിൽ കോവിഡ്-19ൻെറ പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ രീതിയിൽ ആണെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ട് മൂന്നു ദിവസത്തിനുള്ളിൽ ഫൈസർ മരുന്ന് സ്വീകരിച്ചവരിൽ 0.8% പേർ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് 28 ദിവസം ആയിട്ടും പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴ് ശതമാനം പ്ലേസിബോ രോഗികളിൽ ഏഴ് മരണങ്ങളാണ് ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗം സ്ഥിരീകരിച്ച അഞ്ചു ദിവസത്തിനു ശേഷം ചികിത്സ തേടിയ രോഗികളുടെ കണക്കും സമാനമാണ്. ഇതിൽ ഒരു ശതമാനം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6.7 ശതമാനം പ്ലാസിബോ രോഗികളിൽ 10 മരണങ്ങളും രേഖപ്പെടുത്തി. ഫൈസറിൻെറ ആൻറി വൈറൽ ഗുളികകളുടെ 2,50,000 കോഴ്സുകൾ നേടിയതായി ഈ മാസം ആദ്യം യുകെ അറിയിച്ചിരുന്നു. കോവിഡിൻെറ അപകടസാധ്യത ഇല്ലാതെ ആളുകൾക്ക് ഗുളിക ഉപയോഗിക്കാനാകുമോ എന്നും വൈറസ് ബാധിതരിൽ കൊറോണ വൈറസിൻെറ അണുബാധ തടയാൻ ആൻറി വൈറൽ മരുന്നുകൾക്ക് ആകുമോ എന്നും ഫൈസർ പഠനം നടത്തിവരികയാണ്. ആൻറിവൈറലുകൾ ഏറ്റവും ഫലപ്രദം ആവാൻ അണുബാധ പിടിപെടുന്നതിന് മുമ്പുതന്നെ ഇവ നൽകേണ്ടതുണ്ട്.

ഒക്ടോബറിൽ അടിയന്തര ഉപയോഗത്തിൻെറ ഭാഗമായി തുറന്ന യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ റിറ്റോണാവിർ എന്ന ആൻറിവൈറലുമായി സംയോജിപ്പിച്ച ഗുളികകളുടെ പരീക്ഷണ ഫലങ്ങൾ സമർപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. പാക്‌സ്‌ലോവിഡ് എന്ന് പേരുള്ള ഈ കോമ്പിനേഷൻ ചികിത്സയിൽ ദിവസവും രണ്ടു തവണ നൽകുന്ന 3 ഗുളികകൾ ആണ് അടങ്ങിയിട്ടുള്ളത്. ഗുരുതരമായ രോഗം വരാൻ സാധ്യതയുള്ള കോവിഡ്-19 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കാൻ മെർക്ക് ആൻഡ് കോ ഇങ്കിന്റെ മോൾനുപിരാവിർ എന്ന ഗുളികയ്ക്ക് സാധിച്ചുവെന്ന ഫലങ്ങൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഫൈസറിൻറെ ടാബ്ലറ്റ് മോൾനുപിരാവിറിനേക്കാൾ ഫലം കാണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് കമ്പനികളുടെയും പൂർണ്ണ ട്രയൽ ഡേറ്റ ഇതുവരെ ലഭ്യമല്ല.