ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഇംഗ്ലണ്ടിന്റെ നോർത്തേൺ ഭാഗങ്ങളെ രണ്ടാം തരക്കാരായി കാണുന്നുവെന്ന പരാതി ജനങ്ങളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ രണ്ടാം വ്യാപനം പ്രതീക്ഷിച്ചതിലും അധികം വിനാശം വിതച്ചതിനെ തുടർന്നു രാജ്യത്തെ മൂന്നു മേഖലകളായി തരം തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബോറിസ് ജോൺസണും എംപിമാരും. ഇതിനെത്തുടർന്ന് ആയിരക്കണക്കിന് പബ്ബുകളും റസ്റ്റോറന്റുകളും പൂട്ടേണ്ടി വരുമെന്നും, ലക്ഷക്കണക്കിന് വ്യക്തികൾ വീട്ടിലിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പല സ്ഥലങ്ങളിലും പല അളവിലാണ് വൈറസ് ബാധ പടർന്നു കൊണ്ടിരിക്കുന്നത് എന്നതിനാൽ പ്രദേശങ്ങളെ ആശ്രയിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവുക. നോർത്ത് നോർഫോക് പോലെയുള്ള ഇടങ്ങളിൽ ഒരു ദിവസം 19 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുമ്പോൾ മാഞ്ചസ്റ്റർ പോലെയുള്ള വടക്കൻ മേഖലകളിൽ ഒരു ദിവസം 500 നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിരിക്കെ, തിങ്കളാഴ് ച്ച മുതൽ ഇംഗ്ലണ്ടിലെ വടക്കൻ പ്രവിശ്യകളിൽ കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വരും. ഹോസ് പിറ്റാലിറ്റി മേഖലകൾ ആദ്യത്തെ ലോക്ക്ഡൗൺ പോലെതന്നെ പൂർണ്ണമായും അടച്ചിടാനാണ് സാധ്യത.

അതേസമയം പ്രാദേശിക നേതാക്കന്മാരോട് ചർച്ച ചെയ്യാതെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന ആരോപണത്തെ തുടർന്ന് വിവാദങ്ങൾ പുകയുകയാണ്. അതേസമയം കമ്മ്യൂണിറ്റീസ് സെക്രട്ടറി ആയ റോബർട്ട് ജനറിക് ഈ ആരോപണത്തെ പാടെ തള്ളിക്കളയുന്നുണ്ട്. ആ പ്രദേശങ്ങളെ കുറിച്ച് വളരെ നന്നായി അറിയാവുന്ന വ്യക്തികളുമായി ചർച്ച ചെയ്തിട്ടാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത് എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.100,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നത് പ്രാധാന്യമർഹിക്കുന്നതാണ്, രോഗികൾക്ക് ലഭ്യമാകേണ്ട ചികിത്സയിലും, രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾക്കും അത്രതന്നെ പ്രാധാന്യമുണ്ട്. കേസുകളുടെ എണ്ണം പലയിടങ്ങളിലും പലത് ആയതിനാൽ തന്നെ രാജ്യമെമ്പാടും ഒറ്റ നിയമം പ്രഖ്യാപിക്കുക എന്നത് പ്രാവർത്തികമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പുറത്ത് ആളുകൾ തമ്മിൽ ഇടപഴകുന്നതിന് കനത്ത വിലക്കുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എംപിമാർ ഇപ്പോഴും തയ്യാറല്ല. വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു മഞ്ഞുകാലം ആണ് മുന്നിലുള്ളത് എന്ന് ജനപ്രതിനിധികൾക്ക് നന്നായി അറിയാം. എല്ലാ തൊഴിൽ മേഖലകളും തുറന്നു കൊടുത്താൽ മാത്രമേ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സുസ്ഥിരപെടുകയുള്ളൂ എന്ന വസ്തുതയും ശ്രദ്ധാർഹമാണ്, പക്ഷേ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് മരണസംഖ്യയിലും വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിദഗ് ധരുടെ പ്രവചനത്തെ തുടർന്ന് സാധ്യമായ രീതിയിൽ എല്ലാം കൊറോണ വ്യാപനം തടയുക എന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യമാക്കുന്നത്.

ഋഷി സുനക്കിന്റെ നിർദ്ദേശപ്രകാരംഎല്ലാ തൊഴിലാളികൾക്കും ശമ്പളത്തിന്റെ മൂന്നിൽ രണ്ടു ഭാഗം നിർബന്ധമായും നൽകണം എന്നത് നിയമം ആക്കിയാലും, പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഷാഡോ ഫോറിൻ സെക്രട്ടറിയായ ലിസ നന്ദി പറയുന്നു ” ജനങ്ങൾക്ക് അല്പംകൂടി ഉപകാരപ്രദമായ രീതിയിലുള്ള എന്തെങ്കിലും നടപടി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തികൾക്ക് പ്രത്യേക പരിഗണന ലഭിക്കണം. ഒരു വ്യക്തിക്ക് വരുമാനത്തിന് 67 ശതമാനം മാത്രം ലഭിക്കുകയും എന്നാൽ വാടക ബില്ലുകൾ മറ്റു ചെലവുകൾ എന്നിവ 100 ശതമാനം ആയി തന്നെ നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ എന്താണ് വേണ്ടത്? അവർ ചോദിക്കുന്നു. ശനിയാഴ്ച മാത്രം യുകെയിൽ 15,166 കേസുകളാണ് ലാബുകളിൽ കൺഫോം ചെയ്തത്. 81 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യം ഈ വിധം അപകടകരമായ നിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.