ടോം ജോസ് തടിയംപാട്

യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ലിവർപൂൾ ക്നാനായ യുണിറ്റ് അംഗമായ തോമസ് ജോൺ വാരികാട്ടിനു ഇന്നു വൈകുന്നേരം ലിവർപൂളിൽ ഊഷ്മളമായ സ്വികരണം നൽകി. നാടവിളിയോടെയാണ് അദ്ദേഹത്തെ സ്വികരിച്ചതു .സമ്മേളനത്തിന് ലിവർപൂൾ ക്നാനായ വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തിൽ അധ്യക്ഷനായിരുന്നു . ജോബി ജോസഫ് സ്വാഗതം ആശംസിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് UKKCA മുൻ സെക്രെട്ടറി സാജു ലൂക്കോസ്, സിന്റോ ജോൺ ,ജെറിൻ ജോസ് .സോജൻ തോമസ് ജിജിമോൻ മാത്യു മായ ബാബു ,സിനി മാത്യു ,ടോം ജോസ് തടിയംപാട് എന്നിവർ സംസാരിച്ചു .തന്നെ UKKCA പ്രസിഡണ്ട് സ്ഥാനത്തു എത്തിച്ചേരാൻ സഹായിച്ച ലിവർപൂൾ യൂണിറ്റിന് മറുപടി പ്രസംഗത്തിൽ തോമസ് നന്ദി പറഞ്ഞു. സംഘടനയിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്രശ്‍നങ്ങളെയെല്ലാം രമ്യമായി പരിഹരിച്ചു മുൻപോട്ടു പോകാൻ കഴിയുമെന്ന് തോമസ് ജോൺ അത്മ വിശ്വാസം പ്രകടിപ്പിച്ചു ലിവർപൂൾ കമ്മറ്റി അംഗംങ്ങൾ എല്ലാവരും കൂടി കേക്കുമുറിച്ചു ഈ വലിയ വിജയം ആഘോഷിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വര്ഷം പിന്നിടുന്ന യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ നേതൃത്വത്തിലേക്ക് തോമസ് ജോൺ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത് . നിലവിൽ അദ്ദേഹം ലിവർപൂൾ യുണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു .തോമസ് ജോൺ മുൻപ് ലിവർപൂൾ മലയാളി കൾച്ചർ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് ഏറ്റെടുക്കന്ന ജോലി വളരെ ഭംഗിയായി നിർവഹിക്കുന്ന വ്യക്തിയാണ് തോമസ്.
ഇംഗ്ലീഷ് സമൂഹവുമായി ബന്ധപ്പെട്ടു ഇൻഡോ ബ്രിട്ടീഷ് സാംസ്‌കാരിക കൈമാറ്റ പദ്ധതിയിലൂടെ ഇംഗ്ലീഷ്കാരായ കുട്ടികളെ നാട്ടിൽ കൊണ്ടുപോയി അവിടുത്തെ സ്കൂളുകൾ പരിചയപ്പെടുത്തുകയും നാട്ടിൽ നിന്നും കുട്ടികളെ ഇവിടെ കൊണ്ടുവന്നു ഇവിടുത്തെ സ്കൂളും സംസ്കാരവും എല്ലാവർഷവും പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .UKKCA യുടെ സെൻട്രൽ കമ്മറ്റിയിൽ നീണ്ടകാലത്തെ പ്രവർത്തനപരിചയം , യു കെ യിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

UKKCA കഴിഞ്ഞ കാലത്തേ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും ,ജന സാന്നിത്യവും യു കെ യിലെ മുഴുവൻ ക്നാനായ കരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് തോമസ് ജോൺ വാരികാട്ട് എത്തിയപ്പോൾ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ക്നാനായ സമൂഹം ഉറ്റുനോക്കുന്നത് .