ഫാ.ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: കഴിഞ്ഞു പോകുന്ന വര്‍ഷത്തിലെ എല്ലാ നന്മകള്‍ക്കും നന്ദി പറയാനും പുതിയ വര്‍ഷത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം വരവേല്‍ക്കാനും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഇന്ന് വൈകിട്ട് നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും നടക്കും. നോട്ടിംഗ്ഹാം സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചില്‍ വച്ച് നടക്കുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വൈകിട്ട് കൃത്യം 8 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്നു വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും. ( പള്ളിയുടെ അഡ്രസ്സ്, NG7 2 BY, Lenton, Boulevard, St. Paul’s Church).

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 10.30ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്ന് വര്‍ഷാവസാന പ്രാര്‍ത്ഥന, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ത്ഥന തുടങ്ങിയവയും നടക്കും. (പള്ളിയുടെ അഡ്രസ്സ് : DE1 1TQ, Burton Road, St. Joseph’s Catholic Church).

തിരുക്കര്‍മ്മങ്ങള്‍ക്കും മറ്റു ശുശ്രൂഷകള്‍ക്കും വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദി പറയാനും പുതുവര്‍ഷത്തെ പ്രാര്‍ത്ഥനയോടെ വരവേല്‍ക്കുവാനും ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.