ന്യൂസ് ഡെസ്ക്, മലയാളം യുകെ

14 വയസ്സുകാരിയെ തട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് ജയിൽ ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ ന്യൂപോർട്ടിൽ നിന്നുള്ള ഫെബി പിയേഴ്‌സ് ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ടുവർഷം മുമ്പ് ഫെയ്സ്ബുക്കിൽ കൂടിയാണ് ഇവർ പെൺകുട്ടിയെ പരിചയപ്പെട്ടത്. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇവരെ പെൺകുട്ടിയുടെ അമ്മ തുടക്കത്തിൽ താക്കീത് ചെയ്തിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിക്കെതിരെ പരാതി ആദ്യം ഉണ്ടായതിനെ തുടർന്ന് മൂന്ന് വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും പെൺകുട്ടിയുമായി ബന്ധപ്പെടരുതെന്ന നിബന്ധനയോടെ ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുമാണ് പിയേഴ്സിന് വിധിച്ചത്. എന്നാൽ ഇവർ കോടതിവിധി അനുസരിക്കാതെ പെൺകുട്ടിയുടെ 16-ാം ജന്മദിനത്തിലും വീണ്ടും അവളുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് കടുത്ത ശിക്ഷ വിധിക്കാൻ കാരണമായത്. മുൻ ഉത്തരവ് ലംഘിച്ചതിന് പിയേഴ്സിന് 17 മാസം തടവാണ് വിധിച്ചിരിക്കുന്നത്. ഇവർ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തന്നെ പെൺകുട്ടിയുടെ അമ്മ പോലീസിനെ ബന്ധപ്പെടുകയും പിയേഴ്‌സിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.