നാഗപട്ടണം: ദേശിയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തമിഴ് യുവാവിന്റെ കൈ തല്ലിയോടിച്ചതായി റിപ്പോര്‍ട്ട്. നാഗപട്ടണം സ്വദേശി ദിലീപന്‍ മഹേന്ദ്രനാണ് ദേശിയ പതാക കത്തിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രിയാണ് ഇയാള്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൈഒടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടു നില്‍കുന്ന ഇയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
പതാകകത്തിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനുനേരെ പരാതിയുമായി പലരും പൊലീസിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കൊപ്പം ഇയാള്‍ സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ശക്തമായി ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ചില തമിഴ് തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള ചില തമിഴ് സംഘടനകള്‍ നടത്തിയ പല പ്രക്ഷോഭങ്ങളുടെയും മുന്‍നിരയില്‍ ഇയാളുണ്ടായിരുന്നതിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

unnamed (1)