ഫാ. ബിജു കുന്നയ്ക്കാട്ട് PRO

റാംസ്‌ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വാർഷികധ്യാനം ഫെബ്രുവരി 10 തിങ്കളാഴ്ച മുതൽ 13 വ്യാഴാഴ്ച വരെ കെന്റിലുള്ള ഡിവൈൻ റാംസ്‌ഗേറ്റ് ധാനകേന്ദ്രത്തിൽ നടക്കും. വിഖ്യാത ബൈബിൾ പ്രഘോഷകനും ധ്യാനഗുരുവും തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡിറക്ടറുമായ റെവ. ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് വാർഷികധ്യാനം നയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ധ്യാനം ആരംഭിക്കുന്നത്. ധ്യാനത്തിന് മുന്നോടിയായി രൂപതയുടെ സേഫ് ഗാർഡിങ്‌ പദ്ധതിയിലെ തുടർക്ലാസ്സുകളും നടക്കും. രൂപതയ്ക്ക് മുഴുവൻ ദൈവാനുഗ്രഹം ലഭിക്കുന്ന ഈ ധ്യാനത്തിൻ്റെ വിജയത്തിനായും വൈദികരെല്ലാവരും പരിശുദ്ധാത്മചൈതന്യത്താൽ കൂടുതൽ നിറയാനും എല്ലാ വിശ്വാസികളും ഈ ധ്യാനദിവസങ്ങളിൽ പ്രാർത്ഥിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.

ധ്യാനത്തിന് വരുന്ന ബഹു. വൈദികരെല്ലാവരും തങ്ങളുടെ തിരുവസ്ത്രങ്ങളും യാമപ്രാർത്ഥനാപുസ്തകങ്ങളും കൊണ്ടുവരണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് ഓർമ്മിപ്പിച്ചു. ധ്യാനം നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്: Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA.