ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ 90-ാം വാര്‍ഷിക സമ്മേളനത്തിന് ആലപ്പുഴയില്‍ സമാപനമായി. ജനലക്ഷങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ സമസ്ത സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ ബാഹുല്യമല്ല ഇപ്പോഴത്തെ ചര്‍ച്ച. ആ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. സമസ്ത സമ്മേളം റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ കുറഞ്ഞപക്ഷം ഒരു തട്ടമിട്ട് മാറുംതലയും മറയ്ക്കണം എന്ന് ഒരു മതപണ്ഡിതന്റെ ഉപദേശം എന്നാണ് മാധ്യമ പ്രവര്‍ത്തകയായ ശരണ്യ സ്‌നേഹജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
‘അഞ്ച് ലക്ഷം പുരുഷന്‍മാരും തുറിച്ച് നോക്കുന്ന 10 ലക്ഷം കണ്ണുകളും… സമസ്തയുടെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യണണെങ്കില്‍ കുറഞ്ഞ പക്ഷം ഒരു തട്ടമിട്ട് മാറും തലയും മറയ്ക്കണമത്രെ’- ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്

ഒരു മതപണ്ഡിതന്റെ ഉപദേശം എന്ന രീതിയിലാണ് ശരണ്യ ഇക്കാര്യം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. സ്ത്രീയായ് പിറന്നതുകൊണ്ട് മാത്രം ഉമ്മായ്ക്കും പെങ്ങള്‍ക്കും കെട്ടയോള്‍ക്കും പ്രവേശനം നിഷേധിയ്ക്കപ്പെട്ട സമസ്തയുടെ 90-ാം വാര്‍ഷികാഘോഷം നടന്ന ആലപ്പുഴ കടപ്പുറത്ത് നിന്ന് ഏക പെണ്‍തരം ശരണ്യ സ്‌നേഹജന്‍ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്. ശരണ്യയുടെ പോസ്റ്റ് വൈറല്‍ ആയതോടെ പിന്തുണയുമായും തെറിവിളിയുമായും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

12744452_899329530183113_8681981039192217255_n

സംഗതി വൈറല്‍ ആയതോടെ തെറ്റിദ്ധാരണയും കൂടി വന്നു. പത്ത് ലക്ഷം കണ്ണുകള്‍ തുറിച്ച് നോക്കി എന്നതിനര്‍ത്ഥം ആ നോട്ടം കാമാര്‍ത്തിയോടെ ആയിരുന്നു എന്ന് പലരും കരുതിയത് എന്തുകൊണ്ടാണെന്ന് തനിയ്ക്ക് മനസ്സിലാകുന്നില്ലെന്നാണ് ശരണ്യ രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതാണ് ശരണ്യയുടെ ആദ്യത്തെ പോസ്റ്റ്
IMG_2646

ശരണ്യയുടെ രണ്ടാമത്തെ പോസ്റ്റ്‌

IMG_2647