സന്ദര്‍ലാന്‍ഡ്: പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഒരുങ്ങുന്നു. ഡിസംബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7.30ന് തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. ജനുവരി 2 ചൊവ്വാഴ്ച, നടക്കുന്ന ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും.

സെ. ജോസഫ്‌സ് ചര്‍ച്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്തുമസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്‌നേഹ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയുന്നു.
അഡ്രസ് : സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്- SR4 6HP











Leave a Reply