നെയ്യാറ്റിൻകര സനൽകുമാറിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിൽ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് ഹരികുമാറിനായി അരിച്ചു പെറുക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. എന്നാൽ ഇതോടെ കേസ് അടഞ്ഞ അധ്യായമാകില്ല.

ഹരികുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ജനകീയ സമരസമിതി തന്നെ ആദ്യം രംഗത്തെത്തി. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

നാടു മുഴുവൻ തിരച്ചിൽ നടക്കുമ്പോൾ എങ്ങനെ ഹരികുമാർ ആരോരുമറിയാതെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് നാട്ടുകാരുടെ ചോദ്യം. കർണാടക, തമിഴ്നാട് അതിർത്തികളിലൂടെ ഹരികുമാർ സഞ്ചരിക്കുന്നതായി അന്വേഷണസംഘം തന്നെ പറഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറുകൾ മാറ്റിയും മൊബൈൽ ഫോൺ സിം അടിക്കടി മാറ്റിയും ഹരികുമാർ അന്വേഷണ സംഘത്തെ വിദഗ്ധമായി കബളിപ്പിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇങ്ങനെ നാടെങ്ങും വലവിരിച്ചിട്ടും ഹരികുമാർ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് സമരസമിതിയുടേയു ം നാട്ടുകാരുടേയും ചോദ്യം. പൊലീസിൽ തന്നെയാണ് ഒറ്റുകാരെന്നും ആരോപണമുണ്ട് . പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണ് ഹരികുമാറെന്ന് മറന്നുകൂട.

കൃത്യമായി ആരുടേയോ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ഇവർ ആരോപിക്കുന്നു. സനലിന്റെ മരണത്തിനു ശേഷം കല്ലമ്പലത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടുകാർ മറ്റെങ്ങോട്ടോ താമസവും മാറിയിരുന്നു. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണ് ഹരികുമാറെന്ന് മറന്നുകൂട.

ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്നാണ് എസ്പി പറയുന്നത്. വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയതെന്നു കരുതുന്നു. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.

പിടിയിലായാൽ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന തിരിച്ചറിവാകാം ഹരികുമാറിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും കരുതുന്നു. നേരത്തെ മുൻകൂർജാമ്യത്തിനു ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പ്രതിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കാം. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്. സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു. സംഭവം ശേഷം കീഴടങ്ങാതിരുന്നതും ദിവസങ്ങളായി ഒളിവില്‍ കഴിയുന്നതും മനപ്പൂര്‍വം നടത്തിയ കുറ്റകൃത്യമെന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിമിനലായ ബിനുവുമായുള്ള ചങ്ങാത്തമാണ് ഹരികുമാറിന് വിനയായത്. പഴയ ഹരികുമാർ നല്ലവനായിരുന്നുവെന്ന് സഹ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. നല്ല കുടുംബ പശ്ചാത്തലം. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരന്‍. പഠനത്തില്‍ മികവ്. വലിയ സുഹൃദ്ബന്ധം. പോലീസ് സര്‍വീസിലും കഴിവു തെളിയിച്ചു. ഇതിനിടയില്‍ മൂത്തമകന്റെ കാന്‍സര്‍ രോഗം ഹരികുമാറിനെ തര്‍ത്തി. ധാരാളം പണം ചിലവായി കടം കയറി. ഫോര്‍ട്ട് സി.ഐ ആയിരുന്നപ്പോള്‍ ഒരു സ്ത്രീയില്‍ നിന്നും മുപ്പത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. രണ്ടു മാസത്തെ സസ്‌പെന്‍ഷന്‍.

അവിടെ രക്ഷകനായെത്തിയത്, പോലീസില്‍ ഒപ്പം ചേര്‍ന്ന കൂട്ടുകാരന്‍ ബിനു. ബിനു പിന്നീട് പോലീസ് സര്‍വീസില്‍ നിന്നു പുറത്തുപോയി കണ്‍സ്ട്രക്ഷന്‍ സബ് കോണ്‍ട്രാക്ട് ബിസിനസ്സിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലഘട്ടത്തില്‍ ബിനുവിനൊപ്പം ചേര്‍ന്ന് മണ്ണടിക്കലും, ണെല്‍ ബിസിനസ്സും നടത്തി. കുറെ പണം കിട്ടി കൂട്ടിന് ക്രിമിനലുകളും. ഈ ബിസിനസ്സിലാണ് തന്റെ കടം വീട്ടാന്‍ കഴിഞ്ഞതെന്ന് ഡി.വൈ.എസ്.പി സഹോദരനോട് പറഞ്ഞിരുന്നു. ബിനു പിന്നീട് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് അവിടുന്ന് പുറത്താക്കി.

സസ്‌പെന്‍ഷന്‍ കഴിഞ്ഞതോടെ സി.പി.എം നേതാക്കളുടെ സഹായത്തോടെ അങ്കമാലി സ്റ്റേഷനില്‍ സി.ഐ.യായി. വിവാദമായ തെറ്റയില്‍ കേസ് അന്വേഷിച്ച് പ്രശസ്തനും, രാഷ്ട്രീയക്കാര്‍ക്ക് പ്രിയങ്കരനുമായി. പിന്നീട് കടയ്ക്കലിലേക്ക്, തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെത്തി. അവിടെ പഴയ സുഹൃത്ത് ബിനുവും. പിന്നെ ബിനുവിന്റെ കൂട്ടുകെട്ട്. പണപ്പിരിവും സ്വകാര്യ കച്ചവടവുമൊക്കെ ബിനു കൊഴുപ്പിച്ചു. ക്രിമിനല്‍ സംഘങ്ങളെ ഒപ്പം കൂട്ടിയ ബിനുവിന്റെ കെണിയില്‍ ഹരികുമാര്‍ പെടുകയായിരുന്നു.

മൂത്തമകന് തലച്ചോറില് കാൻസറുവന്നു മരിച്ചതോടെ ഹരികുമാറിന് ജീവിതത്തോട് ഒരു തരം വെറുപ്പു വന്നു. കൂടെ ബിനുവും ചങ്ങാതികളുമായ കുറെ ക്രിമിനലുകളും കൂടെ കൂടി. മണൽക്കടത്തിനും, പാറ പൊട്ടിച്ചു നീക്കുന്നതിനും, മണ്ണടിക്കുന്നതിനും, ക്രിമിനലുകൾക്ക് കൂട്ടു നിന്നു. അതിൽ നിന്നു കുറച്ചു പണം കിട്ടി. ഹരികുമാറിന്റെ അധപതനം തുടങ്ങിയതിങ്ങനെയായിരുന്നു. പഴയ ഹരിയെ സ്‌നേഹിക്കുന്നവർക്ക് ഈ പുതിയ കഥകളൊന്നും ദഹിക്കുന്നില്ല, അവനെങ്ങനെ ഈ വിധി വന്നു എന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

വഴക്കിനിടയിൽ സനൽ കുമാറിനെ പിടിച്ചു തള്ളിയെന്നും അതുവഴി ഓവർ സ്പീഡിൽ കടന്നു പോയ കാറിനു മുന്നിൽ വീണത് യാദൃശ്ചികമാണെന്നും സഹോദരനോട് ഹരികുമാർ പറഞ്ഞിരുന്നു. ഒളിവിലായിരുന്ന ഓരോ നിമിഷവും ഹരികുമാർ പൊട്ടിക്കരയുകയായിരുന്നു. താനുമായി ബന്ധപ്പെട്ട ഒരുപാടു കഥകൾ പൊടിപ്പും തൊങ്ങലും വച്ചതാണെന്ന് ഹരികുമാർ കരഞ്ഞു പറഞ്ഞിരുന്നു. ഭര്ത്താവിനെയും, ഏറെ മുമ്പേ മകനെയും നഷ്ടപ്പെട്ട ഹരികുമാറിന്റെ ഭാര്യയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും.

.