വെൺപകലിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരിൽ ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ കുന്നത്തേരിൽ വീട്ടിൽ പരേതരായ രാജശേഖരൻ – സരോജിനി ദമ്പതികളുടെ മകൾ സൗമ്യയാണ് (33) കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവറായ ബിനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ബിനു ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടി മരിച്ചതായാണ് സുഹൃത്തുക്കളോടും അയൽക്കാരോടും ഇയാൾ വെളിപ്പെടുത്തിയതെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ബിനു അന്ന് വൈകുന്നേരം ഓട്ടം കഴിഞ്ഞ് വന്നയുടൻ സൗമ്യയോട് കുളിക്കാൻ വെള്ളം കോരി വയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മക്കൾക്ക് ടിവി ഓണാക്കി നൽകിയ ശേഷം അത് കാണാൻ നിർദേശിച്ച ബിനു കിണറിന് സമീപമെത്തി വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന സൗമ്യയെ ഇരുകാലുകളിലും പിടിച്ചുപൊക്കി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗമ്യയ്ക്കൊപ്പം വെള്ളം കോരുന്ന തൊട്ടിയും കിണറ്റിൽ വീണെങ്കിലും കയറിൽ പിടിച്ച് രക്ഷപ്പെടാതിരിക്കാൻ കയറും തൊട്ടിയും പുറത്തെടുത്ത ഇയാൾ തിരികെ വീട്ടിനുള്ളിലെത്തി. സൗമ്യയുടെ നിലവിളി കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നതായി മനസിലാക്കിയ ബിനു അവിടെയൊന്നുമില്ല നിങ്ങൾ ടിവി കണ്ടോളാൻ പറഞ്ഞശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. സമീപത്തെ മാർജിൻഫ്രീ മാർക്കറ്റിലും ജംഗ്ഷനിലും ചുറ്റി കറങ്ങിയശേഷം ഒരുമണിക്കൂർ കഴിഞ്ഞ് ബിനു വീട്ടിലെത്തിയപ്പോൾ കുട്ടികൾ അമ്മയെ കാണാനില്ലെന്ന
Leave a Reply