ഷിബു മാത്യൂ.കീത്തിലി: യോര്‍ക്ഷയറിലെ പ്രസിദ്ധമായ ഹോസ്പിറ്റലുകളില്‍ ഒന്നായ എയര്‍ ഡേല്‍ ഹോസ്പിറ്റല്‍ എന്‍. എച്ച്. എസ്സ് ട്രസ്റ്റ് നടത്തിയ പ്രൈഡ് ഓഫ് എയര്‍ ഡേല്‍ അവാര്‍ഡിന് മലയാളിയായ ബിജുമോന്‍ ജോസഫ് അര്‍ഹനായി. ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ ബാന്‍ഡ് 2 വിഭാഗത്തിലാണ് ബിജുമോന്‍ തിരഞ്ഞെടുക്കപ്പെട്ടത്.FB_IMG_1454841375219 കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളെ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ബാന്‍ഡ് 2 വിഭാഗത്തില്‍ ഇരുപതോളം മലയാളികളടക്കം അഞ്ഞൂറോളം പെര്‍മിനന്റ് സ്റ്റാഫും അത്രയും തന്നെ ബാങ്കു സ്റ്റാഫും ഈ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ ഒരു മലയാളി ഈ അവാര്‍ഡിന് അര്‍ഹനാകുന്നതും ഇതാദ്യമാണ്. ആരോഗ്യ മേഘലയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെ എന്‍. എച്ച്. എസ്സ് ട്രസ്റ്റും, സ്റ്റാഫും ഒരുപോലെ പരിഗണിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ് ഈ അവാര്‍ഡ് എന്ന് ബിജുമോന്‍ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.
20160207_171901
കോട്ടയം ജില്ലയില്‍ കരിമ്പാനിയിലാണ് ബിജുമോന്‍ ജോസഫിന്റെ കുടുംബവീട്. ഭാര്യ ആഗി ബിജു ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ നിമ്മി ബിജു, അലീന ബിജു. കഴിഞ്ഞ നാലുവര്‍ഷമായി എയര്‍ ഡേല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിജുമോന്‍ യുകെയില്‍ എത്തിയിട്ട് എട്ട് വര്‍ഷമായി. ഇലക്ട്രീഷ്യനായിട്ട് യുകെയില്‍ ജീവിതമാരംഭിച്ച ബിജുമോന്‍ ആരോഗ്യ സേവന രംഗത്തേയ്ക്ക് കടന്നു വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ലീഡ്‌സ് രൂപതയിലെ സെന്റ്. മേരീസ് സീറോ മലബാര്‍ ചാപ്ലിയന്‍സിയില്‍ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകന്‍ കൂടിയാണ് ബിജുമോന്‍ ജോസഫ്.