ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളിൽ ശാരീരിക വളർച്ചയെ താത്കാലികമായി തടയുന്ന മരുന്നുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന കൗമാരക്കാരിൽ ചികിത്സയ്ക്കായി പലപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്ന ഈസ്ട്രജൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനത്തെ അടിച്ചമർത്തുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത് . പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്ക് അവരുടെ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്ത ദ്വിതീയ ലൈംഗിക സ്വഭാവ വിശേഷങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നിന്ന് കുറെ കാലതാമസം വരുത്തുന്നതിന് ഈ മരുന്നുകൾക്ക് കഴിയും. അതുപോലെതന്നെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചില മാനസിക അസ്വസ്ഥതകൾ ലഘൂകരിക്കാനും ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്.


എന്നാൽ കുട്ടികളുടെ ശാരീരിക വളർച്ചയെ മന്ദീഭവിക്കുന്നതിനുള്ള മരുന്നുകൾ കൊടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഇത്തരം മരുന്നുകൾ സുരക്ഷിതമോ ഫലപ്രദമോ ആണോ എന്ന കാര്യത്തിൽ മതിയായ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം എൻ എച്ച് എസ് കൈകൊണ്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പഠന ഗവേഷണങ്ങളുടെ ഭാഗമായി മാത്രമേ ഈ മരുന്നുകൾ ഇനി ലഭ്യമാവുകയുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രായപൂർത്തിയാകുന്നത് തടയുന്ന ഹോർമോണുകൾ സ്തന വളർച്ചയോ മുഖത്തെ രോമത്തിൻ്റെ വളർച്ചയോ പോലുള്ള ശാരീരിക മാറ്റങ്ങൾ തടയുന്നതിനായി വ്യാപകമായി കുട്ടികൾക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ നൂറിൽ താഴെ കൗമാരക്കാർക്ക് മാത്രം ഗവേഷണത്തിന്റെ ഭാഗമായി മരുന്ന് നൽകുന്നത് തുടരും. കുട്ടികളുടെ സുരക്ഷയും ക്ഷേമവും പരമ പ്രധാനമാണെന്നും അതിനാൽ എൻഎച്ച്എസിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ മന്ത്രി മറിയ കോള്‍ഫീല്‍ഡ് പറഞ്ഞു.