രാജ്യത്തെ 200ലധികം വരുന്ന എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷാ ടെസ്റ്റുകളില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യ ബ്രിട്ടനില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സുരക്ഷക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആവിഷ്‌കരിച്ചരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സൈബര്‍ ആക്രമണത്തിന്റെ (WannaCry attack) ശേഷം എന്‍എച്ച്എസ് സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സ് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. രാജ്യത്തെ സൈബര്‍ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും ഹാര്‍കോക്ക് പറഞ്ഞു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷം സുരക്ഷ ഭീഷണി വര്‍ദ്ധിച്ചതായി അധികൃതര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ യുകെ ആലോചിക്കുന്നത്. ഇത്തരം കാര്യങ്ങളിലാണ് നാം എപ്പോഴും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഒരോ എന്‍എച്ച്എസ് ട്രസ്റ്റുകളും അവരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു. സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് സര്‍ക്കാര്‍ വൃത്തങ്ങളാണ്. തങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്ന് എന്‍എച്ച്എസ് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 5.5ബില്യണ്‍ പൗണ്ടിന്റെ പദ്ധതി 2020ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ബ്രിട്ടന്റെയും അമേരിക്കയുടെയും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറയന്‍ രാസായുധ കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് പിന്തുണയോടു കൂടി അമേരിക്ക ആക്രമിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിതരാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അസദ് അല്‍ ബഷര്‍ ഭരണകൂടം വിമതര്‍ക്കെതിരെ യുദ്ധം നടത്തുന്നത് റഷ്യന്‍ പിന്തുണയോടു കൂടിയാണ്. സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ആക്രമണങ്ങള്‍ തടയാനുമുള്ള മുന്‍കരുതല്‍ ബ്രിട്ടന്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.