ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാർക്ക് ദേശീയതലത്തിൽ യൂണിഫോം നടപ്പിലാക്കും. നേഴ്സുമാരുടെ യൂണിഫോമിന്റെ നിറം ഹോസ്പിറ്റൽ ബ്ലൂവും ഫാർമസിസ്റ്റുകൾക്ക് ബോട്ടിൽ ഗ്രീനും ആയിരിക്കും. മിഡ്‌വൈഫുകൾ, മാട്രൺമാർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 27 വ്യത്യസ്ത നിറങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.


യൂണിഫോം ഏർപ്പെടുത്തുന്നതിലൂടെ രോഗികൾക്കും സന്ദർശകർക്കും ഓരോ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ തിരിച്ചറിയുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഹോസ്പിറ്റൽ ട്രസ്റ്റുകൾക്കും കേന്ദ്രീകൃതമായ രീതിയിൽ യൂണിഫോം വിതരണം ചെയ്യുന്നതിനായാണ് പദ്ധതി തയ്യാറാക്കുന്നത് – ഇതിൻറെ ഫലമായി ചിലവ് പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഓരോ ട്രസ്റ്റിലെയും യൂണിഫോമുകൾക്ക് അതിന്റേതായ ശൈലിയും നിറവും ആണ് ഉണ്ടായിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ എന്നിവരും യൂണിഫോം ലഭിക്കുന്ന 6 ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുവായ യൂണിഫോം നൽകുന്ന പദ്ധതിയിൽ ഡോക്ടർമാരെയും സർജന്മാരെയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ തന്നെ സ്കോട്ട്‌ ലൻഡ്, വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് വർഷങ്ങളായി പൊതുവായ യൂണിഫോം ഉണ്ട് . വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകൾ വ്യത്യസ്ത രീതിയിലുള്ള യൂണിഫോമുകൾ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം 23 മില്യൺ പൗണ്ട് ആയിരുന്നു എൻഎച്ച്എസിന് ചിലവായിരുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ 7 ദശലക്ഷം പൗണ്ട് ലാഭിക്കാൻ സാധിക്കും എന്നാണ് കണക്കാക്കുന്നത്. ഇത് നിലവിലെ ചിലവിൽ ഏകദേശം 30 ശതമാനത്തോളം വരും.
Corrected