ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് എൻഎച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വരേനിക്ലൈൻ എന്ന ഗുളികയാണ് എൻഎച്ച്എസ് നൽകുന്നത് . നേരത്തെ നൽകിയിരുന്ന ഗുളികയെക്കാൾ ഗുണമേന്മയേറിയതാണ് പുതിയ മരുന്ന് എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിവസേന കഴിക്കുന്ന ടാബ്ലറ്റ് ഫലപ്രദവും നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് ഗംമിനേക്കാൾ നല്ലതുമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പുകവലിയോടുള്ള ആസക്തിയെ ചെറുക്കുന്ന ഈ മരുന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് Champix എന്ന ബ്രാൻഡിൽ എൻ എച്ച്എസിൽ ലഭ്യമായിരുന്നെങ്കിലും ചില പരാതികളെ തുടർന്ന് പിൻവലിക്കുകയായിരുന്നു . എന്നാൽ പുതിയ പതിപ്പായ വരേനിക്ലൈൻ കൂടുതൽ സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് . വരേനിക്ലൈൻ ആളുകൾക്ക് ഫാർമസിയിൽ നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ജി പിയുടെയോ എൻഎച്ച്എസ് സ്റ്റോപ്പ് സ്മോക്കിംഗ് സർവീസിംഗിൻ്റെയോ ശുപാർശയോടെ ഈ മരുന്ന് ലഭിക്കുകയുള്ളൂ. നിക്കോട്ടിനോടുള്ള ആസക്തി കുറയ്ക്കുകയാണ് പ്രധാനമായും ഈ മരുന്ന് ചെയ്യുന്നത്.

പുകവലി ശീലമായിട്ടുള്ളവരുടെ ഉറക്ക കുറവ് മുതലായ ശാരീരിക വിഷമതകൾ കുറയ്ക്കാനും ഈ മരുന്ന് സഹായിക്കും. കടുത്ത പുകവലി ശീലമുള്ളവർക്ക് ഈ മരുന്ന് ഉപകാര പ്രദമാണെന്നാണ് ആരോഗ്യവിദഗ്ധർ കണക്കാക്കുന്നത് . ഈ മരുന്നിന്റെ ഉപയോഗം മൂലം ഓരോ വർഷവും 85,000 ആളുകളെ പുകവലി ഉപേക്ഷിക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് . അഞ്ച് വർഷത്തിനുള്ളിൽ പുകവലിയുമായി ബന്ധപ്പെട്ട് 9500 മരണങ്ങൾ തടയാനും വരേനിക്ലൈന് കഴിയുമെന്ന് ഇതേ കുറിച്ച് ഗവേഷണം നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പഠനത്തിൽ പറയുന്നു. യുകെയിൽ 8 മുതിർന്നവരിൽ ഒരാൾ പുകവലിക്കുന്ന ആളാണ് . രാജ്യത്തെ 6 ദശലക്ഷം ആളുകൾ പുകവലി ശീലമാക്കിയവരാണ്. കഴിഞ്ഞവർഷം മാത്രം ഇംഗ്ലണ്ടിൽ പുകവലിയുമായി ബന്ധപ്പെട്ട് 400,000 ത്തിലധികം പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് .