ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു ദശാബ്ദ കാലം നിഷേധിച്ചതിനു ശേഷം കുഞ്ഞിന്റെ മരണകാരണം അണുബാധയുള്ള ഭക്ഷണം കഴിച്ചതാണെന്ന് എൻഎച്ച് എസ് ട്രസ്റ്റ് സമ്മതിച്ചു. 2014 ജനുവരിയിൽ ഗയ്സ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റ് അവിവ ഒട്ടിക്ക് എന്ന കുട്ടിക്ക് ന്യൂട്രീഷനൽ പ്രോഡക്റ്റ് നൽകിയിരുന്നു. സംഭവം നടന്നതിന് ശേഷം ഇത്രയും കാലം ഒട്ടിക്കിന് സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്നാണ് എൻഎച്ച്എസ് പറഞ്ഞിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കുട്ടിയുടെ മരണത്തിൻറെ പ്രധാന കാരണം അവൾക്ക് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ അടങ്ങിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പ്രതിവർഷം 20-30 നവജാത ശിശുക്കളെ ആണ് ഈ ബാക്ടീരിയ അടങ്ങിയ ഭക്ഷണം അപകടകരമായി ബാധിക്കുന്നത് എന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. അവിവ ഉൾപ്പെടെ മറ്റു പല കുട്ടികളുടെയും മരണത്തിന് ഈ ബാക്ടീരിയ കാരണമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.