ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജനിച്ച് 23 മിനിറ്റിനു ശേഷം കുഞ്ഞു മരണപ്പെട്ട സംഭവത്തിൽ എൻ എച്ച് എസ് ട്രസ്റ്റിനു പിഴ ചുമത്തി അധികൃതർ രംഗത്ത്. £ 800,000 സംഭവത്തിൽ പിഴ ഈടാക്കിയത്. 2019 ൽ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് പിന്നീട് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കുറ്റം സമ്മതിച്ചു. ഒരു എൻഎച്ച്എസ് ട്രസ്റ്റിന് പ്രസവ ശുശ്രൂഷയുടെ പേരിൽ ചുമത്തപ്പെട്ട ഏറ്റവും വലിയ പിഴ തുകയാണ് ഇതെന്നും അധികൃതർ വിശദീകരിക്കുന്നു.
അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നതിൽ ആശുപത്രി ഗുരുതര വീഴ്ച പറ്റിയെന്നും, അതുകൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്നും കേസിൽ വാദം കേട്ട ജില്ലാ ജഡ്ജി ഗ്രേസ് ലിയോംഗ് പറഞ്ഞു. ഒരു എൻ എച്ച് എസ് യൂണിറ്റിനെതിരെ കെയർ ക്വാളിറ്റി കമ്മീഷനു എടുക്കാവുന്ന രണ്ട് സുപ്രധാന നടപടികളിൽ ഒന്നാണ് ക്രിമിനൽ പ്രോസിക്യൂഷൻ. കേസിൽ കുട്ടിയുടെ മരണത്തിനു കാരണം തലച്ചോറിലേക്കുള്ള ഓക്സിജൻ ഒഴുക്കിൽ വന്ന വീഴ്ചയാണ് (ഹൈപ്പോക്സിക് ഇസ്കെമിക് എൻസെഫലോപ്പതി) എന്നാണ് കോടതി വ്യക്തമാക്കുന്നത്.
ജീവനക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. സാറ ആൻഡ്രൂസ് ആശുപത്രിയിൽ എത്തിയ സമയം തിരക്കായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഷിഫ്റ്റ് മാറിയപ്പോൾ ജീവനക്കാർ രോഗിയുടെ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും, അതിനെ തുടർന്നാണ് ദാരുണ സംഭവം ഉണ്ടായെതെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ മതിയായ പരിചരണം ലഭിച്ചില്ല എന്നുള്ള വാദം തെറ്റാണെന്നും അധികൃതർ പറഞ്ഞു
Leave a Reply