ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ പ്രധാനമന്ത്രി നിക്കോള സ്റ്റർജന്റെ ഭർത്താവ് പീറ്റർ മുറെൽ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് മുറെലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി ഇടങ്ങളിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ടെന്ന് സ്‌കോട്ട്‌ലൻഡ് പോലീസ് പറഞ്ഞു.
1999 മുതൽ അദ്ദേഹം വഹിച്ചിരുന്ന പാർട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം കഴിഞ്ഞ മാസം രാജിവച്ചിരുന്നു. 2010 ലാണ് നിക്കോള സ്റ്റർജനെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമാണ് നിക്കോള സ്റ്റർജൻ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി രാജിവെച്ചത്. തുടർന്ന് ഹംസ യൂസഫ് അധികാരത്തിലെത്തി. എസ്എൻപിയെ സംബന്ധിച്ചിടത്തോളം നടപടി ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണത്തോട് ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭരണത്തെക്കുറിച്ചും അന്വേഷണത്തിന്റെ സുതാര്യതയെ കുറിച്ചും പാർട്ടി അവലോകനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുറെലിന്റെയും സ്റ്റർജന്റെയും ഗ്ലാസ്‌ഗോയിലെ വീട്ടിലും എഡിൻബർഗിലെ എസ്‌എൻപി ആസ്ഥാനത്തും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഏകദേശം 10:00 മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടിരുന്നു. പത്തോളം യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ വീടിന്റെ പരിസരവും മുറികളും പരിശോധിച്ചു. രണ്ട് ഉദ്യോഗസ്ഥരെ എസ്എൻപി എച്ച്ക്യുവിന് പുറത്ത് നിയമിച്ചിട്ടുണ്ട്.