ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അന്യായമായി തൊഴിൽ ചെയ്യുന്നവരെയും, മതിയായ രേഖകൾ ഇല്ലാതെ യുകെയിൽ എത്തിയവരെയും പിടികൂടാനുള്ള നടപടികൾ വ്യാപിപ്പിച്ച് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ. കെയർ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ സതാംപ്ടണിൽ പരിശോധന നടത്തിയത്. പരിശോധനയിൽ സതാംപ്ടണിലെ അൽമ റോഡിലെ പ്രോപ്പർട്ടികൾ കേന്ദ്രീകരിച്ച് ആറ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോട്‌സ്‌വാനൻ, സിംബാബ്‌വെ സ്വദേശികളായ 30 നും 55 നും ഇടയിൽ പ്രായമുള്ള ആറ് പുരുഷന്മാരും സ്ത്രീകളുമാണ് നിലവിൽ അറസ്റ്റിൽ ആയിരിക്കുന്നത്. അവരിൽ ആർക്കും യുകെയിൽ ജോലി ചെയ്യാൻ അനുമതിയില്ല, പക്ഷെ ഇതിൽ നാലുപേർ അനധികൃതമായി കെയർ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇതിൽ മൂന്നുപേരെ യുകെയിൽ നിന്ന് നാട് കടത്താനാണ് തീരുമാനം. ഒരാൾ വോളണ്ടറി റിട്ടേൺ സർവീസിന് കീഴിൽ രാജ്യം വിടാൻ സമ്മതിച്ചു. സ്‌കീം യുകെയിലുള്ളവരെ അഭയം തേടുന്നതോ ആയ ആളുകളെ സ്വമേധയാ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നു. ഒരാളെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു, മറ്റൊരാൾ ഡോക്യുമെന്റ് കുറ്റങ്ങൾക്ക് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ തുടരുകയാണ്. കെയർ മേഖലയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോം ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ബ്രൈസെമിന്റെ ഭാഗമായാണ് അറസ്റ്റ്.
ഇമിഗ്രേഷൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കുകയും തൊഴിൽ അവകാശങ്ങളില്ലാത്തവരെ ദുർബലരായ ആളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുവാനാണ് പരിശ്രമിക്കുന്നതെന്ന് സൗത്ത് സെൻട്രൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മാറ്റ് വിൽക്കിൻസൺ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്ത് അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തടയാനാണ് നീക്കമെന്നും നിയമവിരുദ്ധമായ ജോലി തടയാൻ യുകെയിലെ എല്ലാ തൊഴിലുടമകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹോം ഓഫീസ് പറയുന്നു. അനധികൃതമായി ജോലി ചെയ്യുന്ന ആളുകളെയും, അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെയും നടപടി എടുത്താൽ അഞ്ച് വർഷത്തെ തടവും പിഴയും ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Leave a Reply