ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്തമാസം 26നാണ് ഇനി പരിഗണിക്കുക.
ദൃക്സാക്ഷിയെ കൊലപ്പെടുത്തുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അം അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു.
നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നീരവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇന്ത്യ നിലപാടറിയിച്ചത്. നീരവ് മോദി ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിച്ചാൽ മറ്റിടങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയ്ക്കായി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ ടോബി കാഡ്മാൻ കോടതിയെ അറിയിച്ചു.
ഒപ്പം, നീരവ് മോദി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇന്ത്യ അറിയിച്ചു. മാർച്ച് 21നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. ഇവിടുത്തെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വെള്ളിയാഴ്ചവരെയാണ് ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നത്.
Leave a Reply