രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയാറെടുപ്പുകൾ തുടങ്ങിയതായി സൂചന. പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 10 തൂക്കുകയറുകൾ തയാറാക്കാൻ ബിഹാറിലെ ബുക്സാർ ജില്ലാ ജയിലിന് നിർദേശം നൽകി.
ഈ ആഴ്ച അവസാനത്തോടെ തൂക്കുകയർ തയാറാക്കി നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. തൂക്കുകയറുകൾ നിർമിക്കുന്നതിന് പേരുകേട്ട ജയിലാണ് ബുക്സാറിലേത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ കയർ നിർമിച്ചത് ഇവിടെനിന്നുമാണ്.
കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്. വധശിക്ഷയ്ക്കെതിരേ നൽകിയ ദയാഹർജി പിൻവലിക്കുന്നതായി കേസിലെ പ്രതി വിനയ് ശർമ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
Leave a Reply