രാഷ്ട്രീയ വൈര്യങ്ങൾ മാറ്റി വച്ച് മൻമോഹൻ സിംഗിൻ്റെ നയങ്ങൾ പിന്തുടർന്ന് രാജ്യത്ത് രൂക്ഷമായ സാമ്പത്തീക പ്രതിസന്ധിയെ മാറി കടക്കാൻ ബി ജെ പി സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിൻ്റെ ഭർത്താവ് പി പ്രഭാകർ.സാമ്പത്തീക മാന്ദ്യത്തെ മറി കടക്കുന്നതിന് ആവശ്യമായ തന്ത്രപരവും ബുദ്ധിപരവുമായ നയങ്ങൾ കൈകൊള്ളുന്നതിന് വേണ്ട ഇച്ഛ ശക്തി ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്രുവിൻ്റെ സോഷ്യലിയസത്തെ വിമർശിക്കുന്നതിന് പകരം നരസിംഹറാവു മൻമോഹൻ സിങ് കാലത്തേ സർക്കാരുടെ സാമ്പത്തീക നയങ്ങൾ പിന്തുടരുകയാണ് ബി ജെ പി സർക്കാർ ചെയ്യേണ്ടത് എന്നും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഭർത്താവ് ബി ജെ പി യോട് ആവശ്യപ്പെട്ടു.
ദി ഹിന്ദു പത്രത്തിന് അനുവദിച്ച ലേഖനത്തിലാണ് അദ്ദേഹം തൻ്റെ അഭിപ്രായങ്ങൾ തുറന്ന് പങ്കു വച്ചത്.സർക്കാർ ഇപ്പോൾ തുടർന്ന് വരുന്നത് തീർത്തും നിഷേദാൽമകമായ നിലപാടുകളാണ്. പൊതു മണ്ഡലങ്ങളിൽ നിന്നുമെത്തുന്ന ഓരോ വാർത്തകളും വിവരങ്ങളും വ്യക്തമാക്കുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നാണ്.ജനസംഘം രൂപീകരിച്ച കാലം മുതലേ ഇപ്പോൾ ബി ജെ പി കൈകൊണ്ട് വരുന്ന നെഹ്രുവിയൻ സാമൂഹിക അക്രമത്തിൻ്റെ നിക്ഷേധം ഉള്ളതാണ്.
ക്യാപിറ്റലിസ്റ് ഫ്രീ മാർക്കറ്റ് ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് രൂപീകരിച്ച സാമ്പത്തീക നയങ്ങളാണ് ഒരു പരിധി വരെ ബി ജെ പി സ്വീകരിച്ച് പോരുന്നത്. അത് ഇനിയും പരീക്ഷിച്ച് വിജയിക്കേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങൾക്കും ഇതല്ല അതല്ല എന്ന ഒഴിവ് കഴിവുകൾ പറയാതെ ഈ മാന്ദ്യത്തെ നേരിടാൻ പ്രാപ്തമായ എന്ത് സാമ്പത്തീക നയമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് ബി ജെ പി വ്യക്തം ആകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി യെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിച്ചതാണോ ഒരു ശക്തിയാക്കി മാറ്റി അധികാരത്തിൽ എത്തിയതാണോ അവരുടെ സാമ്പത്തീക നയങ്ങൾക്ക് ഒരു പങ്കും ഇല്ല.
ബി ജെ പി ഉണ്ടാക്കിയെടുത്ത ജനപിന്തുണയിൽ സാമ്പത്തീക രംഗം ഒരു ഘടകമേ അല്ലായിരുന്നു. നെഹ്രുവിയൻ നയങ്ങളോടുള്ള ബി ജെ പി യുടെ എതിർപ്പ് ആശയപരമല്ല വെറും രാഷ്ട്രീയം മാത്രമാണ്. അതിന് സാമ്പത്തികമായ ഒരു മനം നൽകുവാൻ ഒരു ബി ജെ പി ചിന്തകനും ഇത് വരെ കഴിഞ്ഞിട്ടില്ല.മൻമോഹൻ സിങ് നരസിംഹറാവു സർക്കാർ നയങ്ങളെ പിന്തുടരുക എന്ന ഒരേ ഒരു വഴി മാത്രമേ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിൻ്റെ മുന്നിൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ മാറി കടക്കാൻ നിലവിൽ ഉള്ളൂ. അത് മനസിലാക്കി തീരുമാനങ്ങൾ എടുക്കാൻ എത്ര കാലം താമസിക്കുന്നുവോ അത്രയും ഭാവിയിൽ സ്ഥിതിഗതികൾ രൂക്ഷമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply