ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിന് നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ടിൽ കാര്യമായ പരിഷ്‌കാരങ്ങൾ നടത്തിയാൽ മാത്രമേ ഇനി അധിക ഫണ്ട് അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ. ആരോഗ്യ രംഗത്തെ അടുത്ത പത്ത് വർഷത്തിനായുള്ള പ്ലാൻ തയാറാക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിനെ കുറിച്ചുള്ള നിർണായക റിപ്പോർട്ടിന് പിന്നാലെയാണിത്. നവീകരണത്തിനായി സ്റ്റാർമർ മൂന്ന് പ്രധാന മേഖലകൾ ആണ് ചൂണ്ടി കാട്ടിയത്. ആശുപത്രികളിൽ നിന്ന് കമ്മ്യൂണിറ്റി ക്രമീകരണങ്ങളിലേയ്ക്ക് ചികിത്സ മാറ്റുക, രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ പ്രതിരോധ പരിചരണത്തിന് മുൻഗണന നൽകുക തുടങ്ങിയവ അവയിൽ ചിലതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ലേബർ പാർട്ടിയുടെ നയങ്ങൾ വാക്കിൽ മാത്രം ഒതുങ്ങി പോകുന്നെന്നും പ്രവർത്തിയിൽ കാണുന്നില്ലെന്നും കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു. മൂഹിക പരിചരണ പരിഷ്കരണ പദ്ധതികൾ ഒഴിവാക്കാനും പുതിയ ആശുപത്രി നിർമ്മാണം നിർത്തി വയ്ക്കാനുമുള്ള സർക്കാർ തീരുമാനത്തിനും പിന്നാലെയാണ് ഈ വിമർശനം ഉയർന്ന് വന്നത്.

എൻഎച്ച്എസിൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ധനസഹായം കൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്ന് ഊന്നി പറഞ്ഞു. പ്രാദേശിക ഹൈ സ്ട്രീറ്റുകളിലും ടൗൺ സെൻ്ററുകളിലും കൂടുതൽ ആരോഗ്യപരിരക്ഷയും പരിശോധനകളും സ്കാനുകളും ലഭ്യമാകുന്ന “നെയ്ബർഹുഡ് ആരോഗ്യ സേവനം” ആയി എൻഎച്ച്എസിനെ മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. ഡിജിറ്റൽ കൺസൾട്ടേഷനുകളും മറ്റും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.