ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്ലാന്റിലെ പ്രധാന തിരുനാളുകളിലൊന്നായ ‘നോട്ടിംഗ്ഹാം തിരുനാള്‍’ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ജൂലൈ 1 ശനിയാഴ്ച രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നു. ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ റവ. ഫാ. ഡേവിഡ് പാല്‍മര്‍ പതാക ഉയര്‍ത്തുന്നതോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. പ്രസുദേന്തി വാഴ്ചയ്ക്കും നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം റവ. ഫാ. ഷൈജു നടുവത്താനിയില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ. ഫാ. ടോമി എടാട്ട് തിരുനാള്‍ സന്ദേശം നല്‍കും. റവ. ഫാ. ടോമി എടാട്ട് തിരുനാള്‍ സന്ദേശം നല്‍കും. റവ. ഫാ. അബ്രഹാം പറമ്പേട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധരുടെ വണക്കത്തിനായുള്ള ലദീഞ്ഞു പ്രാര്‍ത്ഥന നടക്കും. അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. സമാപനാശീര്‍വാദത്തിനുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നോടു കൂടി തിരുനാള്‍ സമാപിക്കും.
തിരുനാളിനൊരുക്കമായി വാര്‍ഡ് അടിസ്ഥാനത്തില്‍ വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലിയുള്ള ആത്മീയ ഒരുക്കം കഴിഞ്ഞ 23-ാം തീയതി മുതല്‍ ആരംഭിച്ചു. തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ മധ്യസ്ഥ്യം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട് കമ്മിറ്റിയംഗങ്ങളും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
തിരുനാള്‍ നടക്കുന്ന സെന്റ് പോള്‍സ് ദേവാലയത്തിന്റെ അഡ്രസ്സ് : St. Paul’s Catholic Church Lenton Boulevard, Nottingham NG7 2BY
Leave a Reply