നമ്മളെല്ലാം ആവേശത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്ന എൻഎംസിഎയുടെ ഓണാഘോഷ പരിപാടിയായ ‘മധുരമീ ഓണം’ ഏതാനം ദിവസങ്ങൾ മാത്രം അകലെയാണ്. ഒരു ഉത്സവം തന്നെയാണ് ഇത്തവണ എൻഎംസിഎ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യയും, മാവേലിയും, പുലികളിയും, ചെണ്ടമേളവും, പാട്ടും, നൃത്തവും, ലൈവ് ബാൻഡും, തട്ടുകടയും തുടങ്ങി കേരളനാടിന്റെ വൈവിധ്യങ്ങൾ ഇങ്ങ് നോട്ടിംഗ്ഹാമിൽ എത്തിക്കുകയാണ് എൻഎംസിഎ. പരിപാടിയുടെ വിശദ വിവരങ്ങൾ ഓരോന്നായി വരും ദിവസങ്ങളിൽ നിങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുന്നതായിരിക്കും.

മുൻ വർഷങ്ങളിലേതു പോലെ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ഇത്തവണയും എൻഎംസിഎ യുടെ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് മുൻകൂറായി ലഭ്യമാവുന്നതാണ്. വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു.

https://nmca.uk/events/മധുരമീ-ഓണം/

എൻഎംസിഎ മെംബേർസ് ആയിട്ടുള്ളവർക്കും അല്ലാത്തവർക്കും വെവ്വേറെ ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മെംബേർസ് അല്ലാത്തവർക്ക് വെബ്‌സൈറ്റിൽ നിന്ന് തന്നെ മെമ്പർഷിപ്പ് എടുത്തു മെമ്പർമാർക്കുള്ള റേറ്റിൽ ടിക്കറ്റ് കരസ്ഥമാക്കാനുള്ള അവസരവും എൻഎംസിഎ ഒരുക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോട്ടിംഗ്ഹാമിലെ പ്രശസ്തമായ കൊട്ടാരം റെസ്റ്റോറന്റ് ആണ് നമുക്ക്‌ ഓണസദ്യ ഒരുക്കുന്നത്. നമ്മുടെ ഓണപരിപാടിയിൽ പങ്കെടുക്കുന്നവർക്കായി സെപ്റ്റംബർ 21 മുതൽ നവംബർ 30 വരെ അവരുടെ റെസ്റ്റോറന്റിൽ 20% ഡിസ്‌കൗണ്ടും അവർ എൻഎംസിഎ കുടുംബത്തിനായി നൽകിയിട്ടുണ്ടെന്ന കാര്യവും നിങ്ങളെ അറിയിക്കുകയാണ്.

18 വയസ്സ് കഴിഞ്ഞവർക്ക് £20,
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള ഒരു കുട്ടിയും ഉള്ള ഫാമിലിക്ക് £50,
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള രണ്ടു കുട്ടികളുമുള്ള ഫാമിലിക്ക് £65
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള മൂന്നു കുട്ടികളുമുള്ള ഫാമിലിക്ക് £75
മൂന്നിന് മുകളിൽ കുട്ടികളുണ്ടെങ്കിൽ അവർക്കു ഓരോരുത്തർക്കും £10 വച്ചും
നാട്ടിൽനിന്നു കുടുംബാംഗങ്ങളെ സന്ദർശിക്കുവാൻ വന്ന മാതാപിതാക്കൾക്ക് ഒരാൾക്ക് £10
എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. മെമ്പർമാരല്ലാത്തവർക്കുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

നമ്മുടെ കൂട്ടായ്മയുടെ മധുരമീ ഓണം പരിപാടിയുടെ വിജയത്തിനായി നിങ്ങളെല്ലാവരും എത്രയും പെട്ടെന്ന് ടിക്കറ്റുകൾ മുൻകൂറായി എടുത്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.