ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം: കുടുംബ വിശുദ്ധീകരണവും വലിയ നോമ്പിന്റെ ചൈതന്യവും സ്വന്തമാക്കാനായി നോട്ടിംഗ്ഹാമില്‍ വരുന്ന രണ്ടു ദിവസങ്ങളിലായി വാര്‍ഷികധ്യാനം നടക്കും. നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ധ്യാനം നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) സെന്റ് പോള്‍സ് ലെന്റണ്‍ ബുളിവാര്‍ഡ് പള്ളിയിലും ഓള്‍ സോള്‍സ് ദേവാലയത്തിലുമായി നടക്കും. പള്ളിയുടെ അഡ്രസ്: St. Paul’s Catholic Church, Lenton, Boulevard, NG 7 2 BY.
മുതിര്‍ന്നവര്‍ക്കായി നടക്കുന്ന ധ്യാനത്തിന് സുപ്രസിദ്ധ ബൈബിള്‍ പ്രഭാഷകനും ധ്യാനഗുരുവും മനഃശാസ്ത്രപണ്ഡിതനുമായ റവ. ഫാ. റ്റോമി എടാട്ടും കുട്ടികള്‍ക്കായി നടക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് ജീസസ് യൂത്ത് മിനിസ്ട്രിയും നേതൃത്വം നല്‍കും. നാളെ (വെള്ളി) രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയും മറ്റന്നാള്‍ (ശനി) രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെയുമായിരിക്കും ശുശ്രൂഷകള്‍.
വി. കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധന, ബൈബിള്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവം പകരും. ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, വാര്‍ഡ് ലീഡേഴ്‌സ്, എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. തിരുവചന ചിന്തകളിലൂടെ നവീകരിക്കുവാനും സമൃദ്ധമായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും യേശുനാമത്തില്‍ ധ്യാനദിവസങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
Leave a Reply