നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ ഓശാനത്തിരുനാള്‍ ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഓശാനത്തിരുനാളില്‍ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു. ഫാ. ജോബി തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍ വിശ്വാസത്തോടെ തിരുന്നാള്‍ കര്‍മങ്ങളില്‍ പങ്കുചേരുകയും ആശീര്‍വദിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങി പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹവും നേടി. തിരുന്നാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് സാജു, സോയി ജെയിന്‍, രാജു ജോര്‍ജ്, ബിനോയ്, ജോബി തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുന്നാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ