ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്രിസ്മസിന് മുമ്പ് തന്നെ യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകൾ കാലിയാകുന്നത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? എങ്കിൽ എന്തുകൊണ്ട് കാലെയ്‌സിലേക്ക് പോയി ഷോപ്പിംഗ് നടത്തികൂടാ? ലാഭകരമായ ഷോപ്പിംഗ് ആണ് ഫ്രഞ്ച് തുറമുഖനഗരമായ കാലെയ്‌സിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഈ വർഷം ആദ്യം മുതൽ തന്നെ ഫ്രാൻസിൽ നിന്നുള്ള വാങ്ങലുകളിൽ ബ്രിട്ടീഷുകാർക്ക് 20% വരെ നികുതി തിരികെ ക്ലെയിം ചെയ്യാൻ സാധിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പിന്മാറ്റമാണ് ബ്രിട്ടീഷുകാർക്ക് ഈ ആനുകൂല്യം ഒരുക്കിയത്. ഈ ടാക്‌സ്-ബാക്ക് സമ്പ്രദായം ബ്രിട്ടീഷുകാർക്ക് വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. യുകെ വിലയും ഫ്രാൻസിലെ വിലയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ബിയർ, വൈൻ, ഷാംപെയിൻ, കളിപ്പാട്ടങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയ സാധനങ്ങളുടെ വിലയിൽ വലിയ വ്യത്യാസം കാണാൻ കഴിയും. കാലെയ്‌സിൽ രണ്ട് പെട്ടി വൈനിന് കിഴിവ് തുകയ്ക്ക് ശേഷം 61 പൗണ്ട് ആണ് വില. യുകെയിലെ വില 168 പൗണ്ടാണ്. 107 പൗണ്ടിന്റെ വ്യത്യാസം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രാൻസിൽ നിന്ന് സാധനം വാങ്ങുമ്പോൾ നികുതി എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് അറിഞ്ഞിരിക്കണം. ഷോപ്പ് ഓഫറുകളിൽ ‘കിഴിവ്തുക’ (détaxe) ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുക. 85 പൗണ്ടിന് മുകളിൽ ചിലവഴിച്ചാൽ മാത്രമേ ഈ അനുകൂല്യം ലഭിക്കൂ. ഒപ്പം കാർഡ് മുഖേന പണമടയ്ക്കുക. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നികുതിവില നിങ്ങളുടെ അക്കൗണ്ടിൽ എത്തും. ചെക്ക്-ഔട്ടിൽ, ഡിടാക്‌സ് അഭ്യർത്ഥിച്ച് ഫോം പൂരിപ്പിക്കുക. ഇതിന് നിങ്ങളുടെ പാസ്‌പോർട്ട് ആവശ്യമാണ്.

വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് ഡീടാക്‌സ് ഫോമുകൾ സൂക്ഷിക്കുന്നതിനോടൊപ്പം കസ്റ്റംസിലെ പ്രത്യേക മെഷീനുകളിൽ അവ സാധൂകരിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. 18 ലിറ്റർ വൈൻ (24 x 75 സിഎൽ കുപ്പികൾ),
42 ലിറ്റർ ബിയർ (168 x 25 സിഎൽ കുപ്പികൾ),
9 ലിറ്റർ ഷാംപെയ്ൻ,
200 സിഗരറ്റ്,
£390 വിലയുള്ള മറ്റ് സാധനങ്ങൾ എന്നിങ്ങനെയാണ് പരിധി. ബ്രിട്ടീഷുകാർക്ക് ഫ്രാൻസിൽ നികുതി രഹിത ഷോപ്പിംഗിന് അർഹതയുള്ളതിനാൽ തന്നെ കൂടുതൽ പേരെ ഇത് ആകർഷിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഫ്രാൻസിൽ നിന്നുള്ള ഷോപ്പിംഗ് ലാഭകരമാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.