ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിലെത്തി ജീവിതം കരിപിടിപ്പിക്കുക എന്നത് കേരളത്തിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനേകരുടെ സ്വപ്നമാണ് . പലപ്പോഴും ഇതിനായി ലക്ഷങ്ങളാണ് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് നൽകേണ്ടതായി വരുന്നത്. എന്നാൽ നോർക്ക യുകെ കരിയർ ഫെസ്റ്റ് ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വരുന്ന ജൂൺ 19 -ന് നോർക്ക യുകെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയർ കെയർ സപ്പോർട്ട് വർക്കർമാർ യുകെയിൽ എത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൈക്കാട് നോർത്ത് സെൻററിൽ നടന്ന ചടങ്ങിൽ ആദ്യ സംഘത്തിന് വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് ആസിൻ വൈസ് ചെയർമാൻ പി. രാമകൃഷ്ണൻ കൈമാറി. കൊച്ചിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ യുകെയിലെത്തുന്നത് . നോർക്ക റൂട്സിനെ സംബന്ധിച്ച് ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്ന് പി. രാമകൃഷ്ണൻ പറഞ്ഞു. ഇതുവഴി സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് മോചനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത നോർക്ക റൂട്ട്സ് യുകെ കരിയർ ഫെയർ 2023 നവംബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്സ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യുകെയിലെ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടക്കുന്ന റിക്രൂട്ട്മെൻറ് ഫെബ്രുവരിയിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന യുകെ സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹപ്രദമാകും.

നേഴ്സിംഗ് , മെഡിസിൻ, അനുബന്ധ ആരോഗ്യമേഖലയിലെ വിവിധ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെൻറ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.