സസെക്‌സ്: സസെക്‌സില്‍ തീരപ്രദേശത്ത് രൂക്ഷ ഗന്ധവും ജനങ്ങള്‍ക്ക് അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കെമിക്കല്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിര്‍ദേശം നല്‍കി. സീഫോര്‍ഡിലാണ് മുന്നറിയിപ്പ് നല്‍കിയത്. എമര്‍ജന്‍സി സര്‍വീസുസളെ പ്രദേശത്ത് നിയോഗിച്ചു. പ്ലാസ്റ്റിക് കത്തുന്നതുപോലെയുള്ള ഗന്ധമാണ് അനുഭവപ്പെട്ടതെന്നാണ് പോലീസില്‍ വിളിച്ചറിയിച്ച ഒരാള്‍ പറഞ്ഞത്.
കണ്ണുകളില്‍ നീറ്റലും ശാരീരികാസ്വസ്ഥകളും പലര്‍ക്കും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോട ആയിരുന്നു സംഭവം. റൈഡിംഗ്‌സ് മേഖലയിലാണ് രൂക്ഷഗന്ധം ആദ്യം അനുഭവപ്പെട്ടതെന്ന് എമര്‍ജന്‍സി വിഭാഗം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ്, ആസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ലെവെസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഴവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
ബേര്‍ലിംഗ് ഗ്യാപ് പ്രദേശത്ത് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രത്യക്ഷപ്പെട്ട രാസമേഘം ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതും സീഫോര്‍ഡ് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഓഗസ്റ്റ് 27ന് പ്രത്യക്ഷപ്പെട്ട മേഘം മൂലം ഈസ്റ്റ് സസെക്‌സിലെ ബീച്ചുകളിലുണ്ടായിരുന്നവര്‍ക്ക് ശ്വാസതടസവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.











Leave a Reply