ലണ്ടന്‍: യുകെയില്‍ ബ്രൂവറികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. ക്രാഫ്റ്റ് ബിയര്‍ വിപ്ലവം അതിന്റെ പാരമ്യത്തിലാണെന്ന് അക്കൗണ്ടന്‍സി സ്ഥാപനമായ യുഎച്ച്‌വൈ ഹാക്കര്‍ യംഗ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു. ബ്രൂവറികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 64 ശതമാനം വര്‍ദ്ധനയുണ്ടായി. നിലവില്‍ 2000ത്തിലേറെ ബ്രൂവറികള്‍ ഉണ്ടെന്നാണ് കണക്ക്. 1930നു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നത്.

ബിയര്‍ ഡ്യൂട്ടിക്കായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ കണക്കുകള്‍ എച്ച്എംആര്‍സിയില്‍ നിന്ന് ശേഖരിച്ചാണ് ഇത് തയ്യാറാക്കിയത്. 2015 മുതല്‍ 2016 വരെയുള്ള ഒരു വര്‍ഷത്തില്‍ ഇവയുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1692 ബ്രൂവറികള്‍ എന്നത് ഒരു വര്‍ഷത്തില്‍ 1994 ആയി ഉയര്‍ന്നു. 2002ല്‍ കൊണ്ടുവന്ന നികുതിയിളവിലൂടെ മൈക്രോ ബ്രൂവിംഗിന് പ്രോത്സാഹനമുണ്ടായതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായി പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5000 ഹെക്ടോലിറ്റര്‍ ബിയറിനു താഴെ മാത്രം ഉദ്പാദനം നടത്തുന്ന ബ്രൂവറികള്‍ വന്‍കിട ഉദ്പാദകരേക്കാള്‍ 50 ശതമാനം കുറവ് ബിയര്‍ ഡ്യൂട്ടി അടച്ചാല്‍ മതിയെന്ന ഇളവാണ് കൊണ്ടുവന്നത്. ഉദ്പാദക സ്ഥാപനങ്ങള്‍ ലയിക്കാന്‍ തുടങ്ങിയതോടെ മൈക്രോബ്രൂവറികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.