ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ നേഴ്സിന്റെ വിചാരണ തുടരുന്നു. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ നടക്കുന്നത്. 2015 ജൂണിനും 2016 ജൂണിനുമിടയിൽ അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ഇവർ കൊലപ്പെടുത്തിയത്. ഇതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയായ 32 കാരി ലൂസി ലെറ്റ്ബി വിചാരണ നേരിടുന്നുണ്ട്.

കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും ആരോപിക്കപ്പെടുന്ന സമയത്ത് ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ ഇവർ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ഇവർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം എല്ലാ ആരോപണങ്ങളെയും പ്രതി ഇപ്പോൾ നിഷേധിക്കുകയാണ്. മാഞ്ചസ്റ്റർ ക്രൗൺ കോർട്ടിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കോടതിയിലെ വിചാരണ ആറുമാസം വരെ നീണ്ടുനിൽക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിയമ വാദം നടക്കാനിരിക്കെ കേസ് കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ വർഷം ആദ്യം, എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും 10 പേരെ കൂടി കൊല്ലാൻ ശ്രമിച്ചതിനും ലെറ്റ്ബിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ജൂൺ 10-ന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണ നടന്നിരുന്നതായും നിക്ക് ജോൺസൺ ക്യുസി പറഞ്ഞു.